Site icon Fanport

പുതിയ സൈനിംഗ് ആർതറിനെ ഗോകുലം റിലീസ് ചെയ്തു

ഗോകുലം കേരള എഫ് സിയിൽ ആറാം വിദേശ താരമായി എത്തിയ ആർതർ കൊയാസിയെ ഗോകുലം കേരള റിലീസ് ചെയ്തു. ഐവറി കോസ്റ്റിൽ നിന്നുള്ള ആർതർ കൊയാസി കഴിഞ്ഞ ആഴ്ച ആയിരുന്നു ഗോകുലവുമായി കരാർ ഒപ്പിട്ടത്. എന്നാൽ താരത്തിന് വിസ പ്രശ്നവുമായി ബന്ധപ്പെട്ട് വീണ്ടും നാട്ടിലേക്ക് മടങ്ങുന്നത് കൂടുതൽ കാലം താരത്തിന്റെ സേവനം നഷ്ടപ്പെടുത്തും എന്നുള്ളത് കൊണ്ട് ക്ലബ് ആർതറിനെ റിലീസ് ചെയ്യുകയായിരുന്നു.

താരത്തിന്റെ ഫുട്ബോൾ രീതി തന്റെ ശൈലിക്ക് ചേർന്നതല്ല എന്നതും താരത്തെ റിലീസ് ചെയ്യാൻ കാരണമായി എന്ന് ഗോകുലം പരിശീലകൻ ബിനോ ജോർജ്ജ് പറഞ്ഞു. ഫിസിക്കലായുള്ള കളിയാണ് ആർതറിന്റേത്. എന്നാൽ തന്റെ ശൈലി കാലിൽ പന്ത് വെച്ചിട്ടുള്ളതാണ്. ബിനോ ജോർജ്ജ് പറഞ്ഞു. ആർതറിന് പകരം ഉടൻ പുതിയ വിദേശ താരം എത്തും എന്ന് ബിനോ ജോർജ്ജ് സൂചന നൽകി.

Exit mobile version