ഗോകുലം കേരളയ്ക്ക് വീണ്ടും നിരാശ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐലീഗിലെ മോശം ഫോം മറികടക്കാൻ ഗോകുലത്തിന് ഇന്നും ആയില്ല. ഇന്ന് സ്വന്തം ഗ്രൗണ്ടായ കോഴിക്കോട് ഇറങ്ങിയ ഗോകുലം റിയൽ കാശ്മീരിനോട് പരാജയപ്പെട്ടു. ഇന്ന് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു റിയൽ കാശ്മീരിന്റെ വിജയം. അവസാനം നടന്ന എട്ടു മത്സരങ്ങളിൽ വെറും രണ്ട് മത്സരങ്ങൾ മാത്രമാണ് ഗോകുലത്തിന് വിജയിക്കാൻ ആയത്.

ഇന്ന് അവസരങ്ങൾ വളരെ കുറവായിരുന്ന മത്സരത്തിൽ രണ്ടാം പകുതിയിൽ പിറന്ന ഏക ഗോളിനായിരുന്നു കാശ്മീരിന്റെ വിജയം. 49ആം മിനുട്ടിൽ റൊബേർട്സണ് ആണ് കാശ്മീരിന്റെ വിജയ ഗോൾ നേടിയത്. ജയത്തോടെ റിയൽ കാശ്മീർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. ഗോകുലം കേരള അഞ്ചാമത് ആണ് ഉള്ളത്.