Site icon Fanport

വിജയം തുടരാൻ ഗോകുലം കേരള റിയൽ കാശ്മീരിന് എതിരെ

കൊൽക്കത്ത, മാർച്ച് 14: ഐ ലീഗിൽ ഗോകുലം കേരള എഫ് സി റിയൽ കാശ്മീരിനെ തിങ്കളാഴ്ച നടക്കുന്ന നിർണായക മത്സരത്തിൽ നേരിടും. ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കുന്ന മത്സരം വൺ സ്പോർട്സിൽ തത്സമയം ഉണ്ടായിരിക്കും.

കഴിഞ്ഞ മത്സരത്തിൽ ഗോകുലം ലീഗിൽ മുന്നിട്ടു നിൽക്കുന്ന ചർച്ചിൽ ബ്രദേഴ്സിനെ എതിരില്ലാത്ത മൂന്നു ഗോളിന് പരാജയപെടുത്തിയിരിന്നു. ഒന്നാമത് നിൽക്കുന്ന ചർച്ചിലും രണ്ടാമതുള്ള ഗോകുലവും തമ്മിൽ മൂന്നു പോയിന്റിന്റെ വിത്യാസമാണുള്ളത്.

റിയൽ കാശ്മീരിന് എതിരെ ഗോകുലം വിജയിക്കുകയും, ചർച്ചിൽ മുഹമ്മദന്സിനു എതിരെ തോൽക്കുകയും ചെയ്താൽ മലബാറിയന്സിനു ഒന്നാമത് എത്തുവാൻ സാധിക്കും.

“വിജയത്തിൽ കുറഞ്ഞ ഒരു ചിന്തയും ഞങ്ങൾക്കില്ല. റിയൽ കാശ്മീർ ശക്തമായ ടീമാണ്. എല്ലാ മത്സരങ്ങളും വിജയിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം,” ഗോകുലം കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

“കളിക്കാർ എല്ലാവരും നല്ല പ്രതീക്ഷയിലാണ്. എല്ലാ കളികളും ജയിച്ചാൽ കപ്പ് നേടുവാൻ കഴിയുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്,” ഗോകുലം ക്യാപ്റ്റൻ മുഹമ്മദ് അവാൽ പറഞ്ഞു.

Exit mobile version