
വിജയം മാത്രം ലക്ഷ്യമിട്ടു ഗോകുലം കേരള എഫ്സി തങ്ങളുടെ രണ്ടാം ഹോം മത്സരത്തിന് ഇറങ്ങും. ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നെറോക എഫ്സിയാണ് ഗോകുലത്തിന്റെ എതിരാളികൾ.
കോഴിക്കോട് നടന്ന ആദ്യ മത്സരത്തിൽ ചെന്നൈക്കെതിരെ പൊരുതി കളിച്ചിട്ടും സമനില കൊണ്ട് തൃപ്തിപ്പെടാനായിരുന്നു ഗോകുലത്തിന്റെ വിധി. മികച്ച ആക്രമണ ഫുട്ബാൾ കളിച്ച ഗോകുലത്തിനു ഫിനിഷിങ്ങിലെ പിഴവുകൾ ആണ് വിനയായത്. ഫിനിഷിങ്ങിലെ പിഴവുകൾ തിരുത്തി ലീഗിലെ ആദ്യ വിജയം കാണാൻ ആയിരിക്കും ബിനോ ജോര്‍ജും സംഘവും ശ്രമിക്കുക. പ്ലേയ്മേക്കർ അൾസലാഹ് മികച്ച ഫോമിൽ ആണ് എന്നുള്ളത് ഗോകുലത്തിനു മുൻതൂക്കം നൽകും.
അതെ സമയം വിദേശ താരങ്ങൾക്കേറ്റ പരിക്കാണ് ഗോകുലത്തിനു വിനയാവുന്നത്. ഗോകുലം എഫ് സി ചരിത്രത്തിലെ ആദ്യ ഗോൾ നേടിയ കാമോ ബയി, ഫോർവേഡ് എംബെലെ, ഇദ്രിസ് എംബാനെ എന്നിവർ കഴിഞ്ഞ കളിക്കിടെ പരിക്ക് കാരണം കളവ് വിടേണ്ടി വന്നിരുന്നു മൂവരും നെറോകയ്ക്കെതിരെ ഇറങ്ങില്ല. ഇവരെ കൂടാതെ ആദ്യ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെതിരെ പരിക്കേറ്റ ഇമ്മാനുവലും കളത്തിന് പുറത്താണ്. വിദേശ താരങ്ങൾക്കേറ്റ പരിക്ക് അനുഗ്രഹമാവുന്നത് മലയാളി താരങ്ങൾക്കാണ്, കഴിഞ്ഞ തവണ സബ്സ്റ്റിട്യൂട് ആയി ഇറങ്ങിയ റാഷിദിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചേക്കും.
ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മല്‍സരത്തിനാണ് നെറോക ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ മിനേർവ പഞ്ചാബിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ പരാജയം ഐ ലീഗിലെ നവാഗതർ ഏറ്റുവാങ്ങിയിരുന്നു. ഗോകുലത്തിനെതിരെ പൊരുതാൻ ഉറച്ചു തന്നെയാവും നെറോക ഇറങ്ങുക, എന്നാൽ കോഴിക്കോടിലെ കാലാവസ്ഥ നെറോകക്ക് തിരിച്ചടിയാവും.
ആദ്യ മത്സരത്തിൽ 25000ൽ പരം കാണികൾ ആയിരുന്നു ഇഎംഎസ സ്റ്റേഡിയത്തിൽ എത്തിയത്, ഇന്നത്തെ കളിക്കും ഗോകുലം മികച്ച കാണികളെയാനു പ്രതീക്ഷിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial