ഗോകുലം കേരളയുടെ മത്സരങ്ങൾക്ക് ആയുള്ള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

Picsart 22 11 08 18 39 27 892

ഐ ലീഗ് സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഗോകുലം കേരള ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. മഞ്ചേരിയിൽ വെച്ച് നവംബർ 12ന് മൊഹമ്മദൻസിനെ ആണ് ഗോകുലം കേരള സീസണിലെ ആദ്യ മത്സരത്തിൽ നേരിടേണ്ടത്. ടിക്കറ്റുകൾ ഓൺലൈൻ ആയും ഓഫ് ലൈനായും ലഭ്യമാണ്. ഓൺലൈൻ ആയി Shop.gokulamkeralafc.com എന്ന സൈറ്റ് വഴി ആണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഓഫ് ലൈൻ ആയി ഗോകുലം ചിറ്റ്സിന്റെ ബ്രാഞ്ചുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്.

Picsart 22 11 08 18 39 37 933

മത്സര ദിവസങ്ങിൽ സ്റ്റേഡിയം ടിക്കറ്റ് കൗണ്ടറിൽ നിന്നും ടിക്കറ്റുകൾ ലഭ്യമാകും. ഗ്യാലറി ടിക്കറ്റിന് 100 രൂപ, വി ഐ പി ടിക്കയിന് 150 രൂപ, വി വി ഐ പി ടിക്കറ്റിന് 200 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള പുതിയ സീസണില കിരീടം ഉയർത്തി കൊണ്ട് ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടാം എന്ന പ്രതീക്ഷയിലാണ്.