വിജയം തുടരണം, ഗോകുലം കേരള എഫ് സി ഇന്ന് ഇന്ത്യൻ ആരോസിന് എതിരെ

- Advertisement -

ഐലീഗിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കേരളത്തിന്റെ ക്ലബായ ഗോകുലം കേരള എഫ് സി യുവനിരയായ ഇന്ത്യൻ ആരോസിനെ നേരിടും. ഇന്ന് വൈകിട്ട് 5 മണിക്ക് ഗോവയിൽ വെച്ചാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ നെരോക എഫ് സിയെ പരാജയപ്പെടുത്തിയ ഗോകുലം കേരള എഫ് സി ഇപ്പോൾ മികച്ച ഫോമിലാണ്. ഇന്നും വിജയം തുടർന്ന് ലീഗിലെ ഒന്നാം സ്ഥാനം കരസ്ഥമാക്കൽ ആകും ഗോകുലത്തിന്റെ ലക്ഷ്യം.

ക്യാപ്റ്റൻ മാർക്കസ് ജോസഫിന്റെയും സഹ സ്ട്രൈക്കർ ഹെൻറി കിസേകയുടെയും കരുത്താകും ഗോകുലത്തിന്റെ പ്രധാന പ്രതീക്ഷ. എന്നാൽ ഇന്ത്യൻ ആരോസിനെതിരെ അത്ര നല്ല റെക്കോർഡ് അല്ല ഗോകുലം കേരള എഫ് സിക്ക് ഉള്ളത്. ഇതുവരെ നാലു തവണ ഗോകുലവും ആരോസും ഏറ്റുമുട്ടിയിട്ടുണ്ട്‌. അതിൽ ആകെ ഒരു തവണ മാത്രമെ ഗോകുലം കേരള എഫ് സി വിജയിച്ചിട്ടുള്ളൂ. രണ്ട് തവണ ആരോസും ഒരിക്കൽ സമനിലയുമായിരുന്നു.

ഇന്നത്തെ മത്സരം തത്സമയം 24ന്യൂസിലും ഡി സ്പോർടിലും ഉണ്ടാകും.

Advertisement