ഗോകുലത്തിൽ പരിക്കോ പരിക്ക്, ഗനിയും രാജേഷും ഇനി ഈ സീസണിൽ കളിക്കില്ല

ഗോകുലം കേരള എഫ് സിയുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഗോകുലം കേരള എഫ് സിയെ ഇപ്പോൾ പരിക്കാണ് പിടിച്ചിരിക്കുന്നത്. ഗോകുലത്തിന്റെ നാലു താരങ്ങളാണ് ഇനി ഈ സീസണിൽ ഗോകുലത്തിന്റെ ജേഴ്സിയിൽ ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. രാജേഷ്, ഗനി, ഡിമ്പിൾ, സൽമാൻ എന്നിവരാണ് പരിക്കിന്റെ പിടിയിലായിരിക്കുന്നത്‌‌.

ഇവർക്ക് ആർക്കും ഈ സീസണിൽ ഇനി കളിക്കാൻ കഴിയില്ല എന്ന ക്ലബ് അധികൃതർ അറിയിച്ചു. ഇനി ഈ സീസണിൽ അഞ്ചു മത്സരങ്ങൾ ആണ് ഗോകുലത്തിന് ഉള്ളത്‌. ആ അഞ്ചു മത്സരത്തിലും ഈ താരങ്ങൾ കളിക്കില്ല. സൂപ്പർ കപ്പിന് യോഗ്യത ലഭിക്കുകയാണെങ്കിൽ അതിൽ കളിക്കാനും ഈ താരങ്ങൾക്ക് കഴിഞ്ഞേക്കില്ല.