പരിക്കിൽ കുടുങ്ങി ഗോകുലം എഫ് സി, നാലു വിദേശ താരങ്ങൾ പുറത്ത്

- Advertisement -

ഐ ലീഗിൽ രണ്ടു മത്സരങ്ങൾ കൊണ്ടു തന്നെ കേരള ഫുട്ബോൾ പ്രേമികളുടെ ഹൃദയം കീഴടക്കി മുന്നേറുന്ന ഗോകുലം എഫ് സിയെ തേടി വലിയ തിരിച്ചടി തന്നെ എത്തിയിരിക്കുന്നു. ഗോകുലം എഫ് സിയുടെ വിദേശ താരങ്ങളിൽ നാലുപേർക്ക് ശനിയാഴ്ച നടക്കുന്ന ഐ ലീഗ് മത്സരം നഷ്ടമാകും. ശനിയാഴ്ച കോഴിക്കോട് വെച്ച് നെറോക എഫ് സിയെ ആണ് ഗോകുലം നേരിടാൻ ഇറങ്ങുന്നത്.

ഗോകുലം എഫ് സി ചരിത്രത്തിലെ ആദ്യ ഗോൾ നേടിയ കാമോ ബയി, ഫോർവേഡ് എംബെലെ, ഇദ്രിസ് എംബാനെ എന്നിവർ കഴിഞ്ഞ കളിക്കിടെ പരിക്ക് കാരണം കളവ് വിടേണ്ടി വന്നിരുന്നു മൂവരും നെറോകയ്ക്കെതിരെ ഇറങ്ങില്ല. ഇവരെ കൂടാതെ ആദ്യ മത്സരത്തിൽ ഷില്ലോങ്ങ് ലജോങ്ങിനെതിരെ പരിക്കേറ്റ ഇമ്മാനുവലും കളത്തിന് പുറത്താണ്.

രണ്ടു വിദേശ താരങ്ങൾ മാത്രമായാകും ശനിയാഴ്ച ഗോകുലം കളത്തിൽ ഇറങ്ങുക. മിഡ്ഫീൽഡർ ഖാലിദ് അൽസലയും ഡിഫൻഡർ ഡാനിയൽ അഡോയും മാത്രമെ ശനിയാഴ്ച ഇറങ്ങാൻ സാധ്യത ഉള്ളൂ. മലയാളി താരങ്ങൾക്ക് ആക്രമണ ചുമതല കൊടുത്താകും ബിനോ ജോർജ്ജ് നെറോകയ്ക്ക് എതിരെ ടീമിനെ ഇറക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement