നിർഭാഗ്യം, ഗോകുലം കേരള എഫ്‌സിക്ക് സമനില

- Advertisement -

മികച്ച ഫുട്ബാൾ കളിച്ചിട്ടും ഗോകുലം കേരള എഫ്‌സിക്ക് സമനില. കോഴിക്കോട്. ഇഎംഎസ് സ്റ്റേഡിയത്തിൽ തങ്ങളുടെ ആദ്യ ഹോം മത്സരത്തിന് ഇറങ്ങിയ ഗോകുലം ചെന്നൈ സിറ്റി എഫ്‌സിയോട് ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. 25000ൽ പരം കാണികളുടെ മുന്നിൽ കളിക്കാൻ ഇറങ്ങിയ ഗോകുലം നിർഭാഗ്യം ഒന്നുകൊണ്ടു മാത്രമാണ് സമനിലയിൽ പിരിഞ്ഞത്. നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കാൻ കഴിയാതിരുന്നതാണ് ഗോകുലത്തിന് വിനയായത്.

കാമോ ബായിയുടെയും എംബലെയുടെയും നേതൃത്വത്തിൽ നിരന്തരം ചെന്നൈ ഗോൾ മുഖം ആക്രമിച്ച ഗോകുലം മികച്ച ആക്രമണ ഫുട്ബാൾ ആണ് പുറത്തെടുത്തത്. നിരവധി തവണ ഗോളിന് തൊട്ടടുത്തെത്തിയ ഗോകുലം ഐ ലീഗിലെ തങ്ങളുടെ ആദ്യ ഗോൾ നേടിയത് 21ആം മിനിറ്റിൽ ആയിരുന്നു. കാമോ ബായി ആയിരുന്നു ഗോൾ നേടിയത്. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ശ്രമിച്ച ചെന്നൈ സിറ്റി 34ആം മിനിറ്റിൽ ജൂനിയറിലൂടെ സമനില ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ തന്നെ ഫ്രാൻസിസിനെയും എംബലെയേയും പരിക്ക് നഷ്ടമായത് ഗോകുലം കേരളയ്ക്ക് തിരിച്ചടിയായി. ആദ്യ പകുതി അവസാനിക്കുമ്പോൾ 1-1 എന്ന നിലയിൽ ആയിരുന്നു സ്‌കോർ നില.

രണ്ടാം പകുതിയിൽ ഇരു ടീമുകളും പരസ്പരം ആക്രമിച്ചു കളിച്ചപ്പോൾ ഇരു ഗോൾ മുഖത്തും പന്ത് നിരവധി തവണ എത്തി. ആദ്യ പകുതിയെ അപേക്ഷിച്ചു ചെന്നൈ ആയിരുന്നു രണ്ടാം പകുതിയിൽ മികച്ചു നിന്നത്. രണ്ടാം പകുതിയിലും ധാരാളം അവസരങ്ങൾ ഗോകുലത്തിന് ലഭിച്ചു എങ്കിലും ഗോളാക്കി മാറ്റാൻ കഴിതിരുന്നതോടെ മത്സരം 1-1 എന്ന നിലയിൽ അവസാനിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement