ഘാന ദേശീയ താരം മുഹമ്മദ് ആവാല ഗോകുലം കേരളയിൽ

Img 20201120 170258
- Advertisement -

കോഴിക്കോട്, നവംബർ 20: ഘാന നാഷണൽ ടീമിന് വേണ്ടി കളിച്ച മുഹമ്മദ് ആവാലുമായി ഗോകുലം കേരള എഫ് സി കരാറിൽ ഏർപ്പെട്ടു. 32 വയസ്സുള്ള ആവാൽ പ്രതിരോധനിരക്കാരനാണ്.

ഘാനയ്ക്കു വേണ്ടി വേൾഡ് കപ്പ് ക്വാളിഫൈർ, ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ്, ഇന്റർനാഷണൽ ഫ്രണ്ട്‌ലി മാച്ചുകൾ കളിച്ച പരിചയ സമ്പത്തുമായിട്ടാണ് ആവാൽ മലബാറിലേക്ക് വരുന്നത്.

ഘാന, നൈജീരിയ, മൊറോക്കോ, ദക്ഷിണ ആഫ്രിക്ക, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ മുഖ്യ ക്ലബ്ബുകളിൽ ആവാൽ കളിച്ചിട്ടുണ്ട്. ഘാനയിലെ പ്രശസ്തമായ ഫെയ്‌നോർഡ് അക്കാഡമിയിൽ നിന്നുമാണ് അവാൽ കളി പഠിച്ചു ഇറങ്ങിയത്.

തുടർന്ന് ദക്ഷിണ ആഫ്രിക്കയിലെ അസെക്സ് മിമോസസ് എനന ക്ലബ്ബിലേക്ക് തിരഞ്ഞെടുക്ക പെട്ടു അവാൽ അവിടെ നിന്നും പ്രശസ്തമായ മൊറോക്കാൻ ക്ലബ് രാജ കാസാബ്ലാൻകാ എന്ന ക്ലബ്ബിനും വേണ്ടി ബൂട്ടണിനു. 2013 വർഷത്തിൽ ആയിരിന്നു അവാൽ ആദ്യമായ് ഘാനയ്ക്കു വേണ്ടി കളിക്കുന്നത്.

“ഇന്ത്യയിലെ ഫുട്ബോളിനെ കുറിച്ച് വളരെയധികം കേട്ടിട്ടുണ്ട്. ഇന്ത്യയിൽ വരുവാൻ പറ്റിയതിൽ വളരെ അധികം സന്തോഷം ഉണ്ട്. ഗോകുലത്തിനു വേണ്ടി ഐ ലീഗ് കിരീടം നേടണം എന്നാണ് എന്റെ ആഗ്രഹം,” അവാൽ പറഞ്ഞു.

“ശക്തനായ പ്രതിരോധനിരക്കാരൻ ആണ്‌ അവാൽ, ഹൈ ബോളുകൾ കളിക്കുവാൻ കഴിവുള്ള കളിക്കാരൻ. ഒത്തിരി പരിചയസമ്പന്നതയും ആയിട്ടാണ് അവാൽ ഗോകുലത്തിലേക്കു വരുന്നത്,” ഗോകുലം കേരള എഫ് സി ഹെഡ് കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

“ഗോകുലത്തിലേക്കു അവാലിനു സ്വാഗതം. ഈ പ്രാവശ്യം നമ്മൾ പരിചയ സമ്പന്നമായ കളിക്കാരെയാണ് ഡിഫെൻസിലേക്ക് എടുത്തത്. അദ്ദേഹത്തിന് വരുന്ന ഐ ലീഗ് സീസണിന് വേണ്ടി എല്ലാ ആശിർവാദങ്ങൾ നേരുന്നു,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.

Advertisement