ഗോകുലം എഫ് സി താരം മിർഷാദും ഈസ്റ്റ്ബംഗാളിൽ, ജോബിയും മിർഷാദും കരാർ ഒപ്പിട്ടു

ഗോകുലം എഫ് സിയുടെ വലകാത്ത് മുന്നേറിയ മിർഷാദ് ഈസ്റ്റ് ബംഗാളിലാകും ഇനി കളിക്കുക എന്നുറപ്പിച്ചു. കെ എസ് ഇ ബി താരം ജോബി ജസ്റ്റിനു പിറകെ മിർഷാദും ഈസ്റ്റ് ബംഗാളുമായി കരാരിൽ ഒപ്പിട്ടു. ഗോകുലത്തെ ക്ലബ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിക്കുന്നതിലും കേരള പ്രീമിയർ ലീഗ് സെമിയിൽ എത്തിക്കുന്നതിലും മിർഷാദ് നിർണായക പങ്കുവഹിച്ചിരുന്നു.

കാസർഗോഡ് ബംഗളം സ്വദേശിയാണ് മിർഷാദ്. മുൻ സംസ്ഥാന അണ്ടർ 21 ടീമിൽ കേരളത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഗോവൻ ക്ലബായ ബർദേഴ്സ് എഫ് സിയിൽ എത്തിയ മിർഷാദ് അവിടെ നിന്നാണ് ഗോകുലത്തിൽ എത്തിയത്. മുൻ ഇന്ത്യൻ കോച്ചും ഡംപോയുടെ കോച്ചുമായ അർമാൺഡോ കൊലാസോയുടെ ഇഷ്ട ഗോൾകീപ്പറായാണ് ഈ മലയാളി അറിയപ്പെട്ടത്.

ഇന്നലെ ജോബി ജസ്റ്റിന് ഈസ്റ്റ് ബംഗാളിലേക്കുള്ള യാത്ര ഉറപ്പിച്ചത് ഫാൻപോർട്ട് റിപ്പോർട്ട് ചെയ്തിരുന്നു. വമ്പൻ മാറ്റങ്ങളുമായി എത്തുന്ന ഈസ്റ്റ് ബംഗാളിൽ ആദ്യ ഇലവനിൽ ഇടം പിടിക്കുക രണ്ടു പേർക്കും വെല്ലുവിളി ആണ് എങ്കിലും കൊൽകത്തൻ ലീഗിൽ കിട്ടുന്ന അവസരം മുതലാക്കി കഴിവ് തെളിയിച്ച് മുന്നേറാനാകും ഇരുവരും ശ്രമിക്കുക.

ഈസ്റ്റ് ബംഗാൾ ജേഴ്സിയിൽ ഇനി ജോബി ജസ്റ്റിൻ

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅബുദാബിയിൽ ഇന്ന് മുതൽ മുസാഫിർ എഫ് സി – TwoTwoFour കപ്പ്
Next articleകേരളത്തിൽ നിന്നും രണ്ട് ടീമുകൾ ഐ ലീഗിലേക്ക്