
ഐ ലീഗിനായി ഒരുങ്ങുന്ന ഗോകുലം എഫ് സിക്ക് ഇനി പുതിയ ലോഗോ. ഇന്ന് ഫേസ്ബുക്ക് പേജ് വഴിയാണ് ഗോകുലം എഫ് സി പുതിയ ലോഗോ അവതരിപ്പിച്ചത്. ഉത്തര മലബാറിന്റെ സ്വന്തം കലയായ തെയ്യമാണ് ഗോകുലത്തിന്റെ ലോഗോയുടെ തീം.
ലോഗോ മാത്രമല്ല ഗോകുലത്തിന്റെ പേരും നേരത്തെ ഗോകുലം കേരള എഫ് സി എന്നാക്കിയിരുന്നു. പുതിയ ലോഗോയിൽ തെയ്യവും പന്തും ഉൾകൊള്ളിച്ചിട്ടുണ്ട്. ഈ മാസം 27നാണ് ഗോകുലത്തിന്റെ ഐ ലീഗ് സീസൺ അരംഭിക്കുന്നത്. കോഴിക്കോടെ ഗോകുലത്തിന്റെ ആദ്യ മത്സരം ഡിസംബർ 6നും നടക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial