ഗോകുലം എഫ് സിയുടെ അവസാന മത്സരം മാറ്റിവെച്ചു

- Advertisement -

ഗോകുലം എഫ് സിയുടെ ഐലീഗിലെ അവസാന മത്സരത്തിന്റെ തീയതി മാറ്റി. മാർച്ച് ആറിന് നടക്കേണ്ട മത്സരം ഇനി മാർച്ച് 8ന് നടക്കും. ഗോകുലത്തിന്റെ എതിരകളായ മോഹൻ ബഗാന് കിരീട പ്രതീക്ഷയുള്ളത് കൊണ്ടാണ് മത്സരം മാർച്ച് 8നേക്ക് മാറ്റിയത്.

മാർച്ച് 8ന് മൂന്നു മണിക്ക് മൂന്നു മത്സരങ്ങളാണ് ഒരേ സമയം നടക്കുക. ഈസ്റ്റ് ബംഗാൾ നെറോകയേയും, മിനേർവാ പഞ്ചാബ് ചർച്ചിൽ ബ്രദേഴ്സിനേയും ഇതേ സമയം തന്നെ നേരിടും. ലീഗ് കിരീടം ഈ മൂന്നു മത്സരങ്ങളുടെ ഫലങ്ങളാകും തീരുമാനിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement