ചാമ്പ്യന്മാർ ഇന്ന് കേരള മണ്ണിൽ

ഐ ലീഗ് കിരീടം ഉയർത്തിയ കേരളത്തിന്റെ സ്വന്തം ക്ലബായ ഗോകുലം കേരള ഇന്ന് കേരളത്തിൽ എത്തും. കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് വൈകിട്ട് 7.45ന് ഗോകുലം കേരള വിമാനം ഇറങ്ങും. രണ്ട് ദിവസം മുമ്പ് ഐ ലീഫ് കിരീടം നേടിക്കൊണ്ട് ഐ ലീഗ് കിരീടം നേടുന്ന ആദ്യ ക്ലബായി ഗോകുലം കേരള മാറിയിരുന്നു. ഇന്ന് ടീമും പരിശീലകനും ഒഫീഷ്യൽസും കോഴിക്കോട് എത്തും. വലിയ സ്വീകരണം തന്നെ ക്ലബിനു കോഴിക്കോടു ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്‌. ടീമിന്റെ വിക്ടറി പരേഡും ഉടൻ ഉണ്ടാകും‌. മാർച്ച് 31നാകും പരേഡ് എന്നാണ് സൂചനകൾ.

Exit mobile version