ഗോകുലം കേരള ബയോ ബബിളിൽ പ്രവേശിച്ചു

Img 20201227 223750
- Advertisement -

കേരളത്തിന്റെ ഏക ഐ ലീഗ് ക്ലബായ ഗോകുലം കേരള ഐ ലീഗ് ആരംഭിക്കുന്നതിന് മുന്നോടിയായി ബയോ ബബിളിൽ പ്രവേശിച്ചു. ഇന്നലെയാണ് കോവിഡ് പ്രൊട്ടോക്കോൾ അനുസരിച്ചുള്ള സുരക്ഷാ വലയത്തിലേക്ക് ഗോകുലം കേരള എത്തിയത്. ഇനി ക്വാരന്റൈൻ കഴിയുന്നത് വരെ ഓൺലൈൻ പരിശീലനം മാത്രമെ ഉണ്ടായിരിക്കുകയുള്ളൂ. ജനുവരി 9നാണ് ഐലീഗ് ആരംഭിക്കുന്നത്.

ഐ എഫ് എ ഷീൽഡ് മത്സരങ്ങൾക്ക് വേണ്ടി ഗോകുലം കേരള എഫ് സി ഒരു മാസം മുമ്പ് തന്നെ കൊൽക്കത്തയിൽ എത്തിയിരുന്നു. ഐ എഫ് എ ഷീൽഡിന് ശേഷം മൂന്ന് പ്രീസീസൺ മത്സരങ്ങളും ഗോകുലം കേരള കളിച്ചു. ആ മൂന്ന് പ്രീസീസൺ മത്സരങ്ങളും ഗോകുലം കേരള വിജയിക്കുകയും ചെയ്തിരുന്നു.

Advertisement