ഗോകുലം കേരള എഫ് സി ട്വിറ്ററിൽ മടങ്ങിയെത്തി!

ഐലീഗിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന ഏക ക്ലബായ ഗോകുലം കേരള എഫ് സി ട്വിറ്ററിൽ തിരികെ എത്തി. ചില സാങ്കേതിക കാരണങ്ങളാൽ അപ്രതീക്ഷിതമായി ട്വിറ്റർ മൂന്ന് ദിവസം മുമ്പ് ഗോകുലം കേരളയുടെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തിരുന്നു.

ട്വിറ്ററിൽ നർമ്മം കൊണ്ടും ആരാധകരുമായുള്ള സംഭാഷണങ്ങളും സംവാദങ്ങളും കൊണ്ടും ശ്രദ്ധേയമായ അക്കൗണ്ട് ആയിരുന്നു ഗോകുലം കേരളയുടെ ട്വിറ്റർ അക്കൗണ്ട്. ഇന്ത്യൻ ക്ലബുകളിൽ തന്നെ ഏറ്റവും മികച്ച സാമൂഹിക മാധ്യമ അക്കൗണ്ടായി മാറുകയായിരുന്ന ഗോകുലത്തിന്റെ അക്കൗണ്ട് പൊടുന്നനെ ഇല്ലാതായത് ആരാധകരെയും വിഷമത്തിൽ ആക്കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരാണ് ഗോകുലം കേരള എഫ് സിയുടെ അക്കൗണ്ട് ഇല്ലാതാകാൻ കാരണം എൻ നേരത്തെ ആക്ഷേപം ഉയർന്നിരുന്നു എങ്കിലും അത് ഗോകുലം ക്ലബ് നിഷേധിച്ചിരുന്നു. അക്കൗണ്ട് ഇന്നലെയാണ് തിരികെ എത്തിയത്.

Previous articleപരിക്ക് ഓസ്ട്രേലിയന്‍ ടൂറില്‍ നിന്ന് അംല പുറത്ത്
Next articleധോണിയുടെ തീരുമാനം ശരി, ജാര്‍ഖണ്ഡ് സെമിയിലേക്ക്