അപരാജിത കുതിപ്പ് തുടരുന്നു, ശ്രീനിധിയെ തോൽപ്പിച്ച് ഗോകുലം കേരള ഒന്നാമത്

Img 20220405 190048

ഐ ലീഗിൽ ഗോകുലം കേരളക്ക് ഒരു മികച്ച വിജയം. ഇന്ന് ശ്രീനിധിയെ നേരിട്ട ഗോകുലം കേരള ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഇന്ന് മനോഹരമായ തുടക്കമാണ് ഗോകുലത്തിന് ലഭിച്ചത്. അവർ നാലാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ശരീഫ് മുഹമ്മദിന്റെ കോർണറിൽ നിന്ന് ബൗബ അമിനോ ഗോകുലത്തിന് ലീഡ് നൽകി. താരത്തിന്റെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്.
Fletcher 3
ഇതിനു ശേഷം 30ആം മിനുട്ടിൽ ഗോകുലം ലീഡ് ഇരട്ടിയാക്കി. ഫ്ലച്ചറിന്റെ ഒരു ഇടം കാലൻ ഷോട്ട് ആയിരുന്നു ഗോകുലത്തിന് രണ്ടാം ഗോൾ നൽകിയത്. ഈ ലീഡ് ഗോകുലം ആദ്യ പകുതിയിൽ നിലനിർത്തി. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ശ്രീനിധി നേടിയ ഗോൾ ഗോകുലത്തെ സമ്മർദ്ദത്തിൽ ആക്കി. കാസ്റ്റനെഡ ആയിരുന്നു ശ്രീനിധിയുടെ ഗോൾ നേടിയത്. പിന്നീട് ശ്രീനിധി പരാജയം ഒഴിവാക്കാൻ പൊരുതി എങ്കിലും ഫലം ഉണ്ടായില്ല.

ഈ വിജയത്തോടെ ഗോകുലം 9 മത്സരങ്ങളിൽ നിന്ന് 21 പോയിന്റുമായി ഗോകുലം ലീഗിൽ ഒന്നാമത് എത്തി. 19 പോയിന്റുമായി രണ്ടാമത് നിൽക്കുന്നു മൊഹമ്മദൻസ് ഒരു മത്സരം കുറവാണ് കളിച്ചത്. ശ്രീനിധി 17 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു.

Previous articleറോയൽ ഡർബി, ടോസ് അറിയാം
Next articleതുണയായത് ബട്‍ലര്‍ – ഹെറ്റ്മ്യര്‍ കൂട്ടുകെട്ട്, രാജസ്ഥാന് 169 റൺസ്