ഗോകുലത്തിന്റെ അഭിഷേക് ദാസ് ഇനി ട്രാവുവിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഗോകുലം കേരള എഫ് സിയുടെ ഡിഫൻഡർ ആയിരുന്ന അഭിഷേക് ദാസിനെ ട്രാവു സ്വന്തമാക്കി. സെക്കൻഡ് ഡിവിഷൻ ഐലീഗ് വിജയിച്ച് ഐലീഗിലേക്ക് എത്തിയ ട്രാവുവിൽ ഒരു വർഷത്തെ കരാറിലാണ് അഭിഷേക് ദാസ് എത്തുന്നത്. ട്രാവു ടീമിൽ എത്തുന്ന ഒമ്പതാമത്തെ ബംഗാൾ സ്വദേശിയാണ് അഭിഷേക് ദാസ്. ഫുൾബാക്കായി കഴിവ് തെളിയിച്ചിട്ടുള്ള അഭിഷേക് ദാസ് കഴിഞ്ഞ സീസണിൽ ഗോകുലത്തിനായി മികച്ച പ്രകടനം തന്നെ പുറത്തെടുത്തിരുന്നു.

ടാറ്റ് ഫുട്ബോൾ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അഭിഷേക് ദാസ്. മുമ്പ് ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്കായിക്കെ അഭിഷേക് കളിച്ചിട്ടുണ്ട്. കൊൽക്കത്തൻ ശക്തികളായ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകളുടെ താരമായിരുന്നു അഭിഷേക്. പിന്നീട് ചെന്നൈയിൻ എഫ് സി, ചെന്നൈ സിറ്റി എന്നീ ക്ലബുകൾക്കായും താരം ബൂട്ടുകെട്ടിയിട്ടുണ്ട്.