Site icon Fanport

ആദ്യ പകുതിയിൽ ഗോകുലം കേരള മുന്നിൽ

ഐലീഗിൽ കോഴിക്കോട് നടക്കുന്ന ഗോകുലം കേരള എഫ്‌സിയും റിയൽ കാശ്മീരും തമ്മിലുള്ള പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ഗോകുലം കേരള മുന്നിൽ. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോകുലം മുന്നിൽ നിൽക്കുന്നത്. 21ആം മിനിറ്റിൽ പ്രീതം ആണ് ഗോൾ കണ്ടെത്തിയത്.

ആദ്യ പകുതിയിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയാണ് ഗോകുലം കേരള ലീഡ് നേടിയത്. തുടക്കം മുതൽ മികച്ച ആക്രമണ ഫുട്ബാൾ പുറത്തെടുത്ത ഗോകുലം 11ആം മിനിറ്റിൽ തന്നെ ഗോളിന് തൊട്ടടുത്തെത്തിയിരുന്നു, അർജുന്റെ ഷോട്ട് ബാറിൽ തട്ടി മടങ്ങി. എന്നാൽ അർജുന്റെ പാസിൽ നിന്ന് തന്നെ പ്രീതം 21ആം മിനിറ്റിൽ ഗോൾ കണ്ടെത്തി ഗോകുലത്തെ മുന്നിൽ എത്തിക്കുകയായിരുന്നു. സീസണിലെ പ്രീതത്തിന്റെ ആദ്യ ഗോൾ ആണിത്.

Exit mobile version