മലയാളിടക്കം പുതിയ രണ്ടു താരങ്ങളെ രെജിസ്റ്റർ ചെയ്ത് ഗോകുലം കേരള എഫ്‌സി

- Advertisement -

2018-19 സീസണിനായി പുതിയ രണ്ടു താരങ്ങളെ കൂടെ രെജിസ്റ്റർ ചെയ്തിരിക്കുകയാണ് ഗോകുലം കേരള എഫ്‌സി. ഐലീഗിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഗോകുലം മലയാളി താരം പിഎ നാസർ, ആറാമത്തെ വിദേശ താരമായി ഗാനയിൽ നിന്നുമുള്ള ക്രിസ്റ്റ്യൻ സബ എന്നിവരുടെ രെജിസ്ട്രെഷൻ ആണ് പൂർത്തിയാക്കയിരിക്കുന്നത്.

തൃശൂരിലെ ഗുരുവായൂരിൽ നിന്നുമാണ് 26കാരനായ നാസർ ഗോകുലത്തിൽ എത്തുന്നത്. വിങ്ങർ ആയ നാസറിന് ഇരു വശങ്ങളിലും കളിക്കാനുള്ള കഴിവുണ്ട്. തൃശൂർ NSS കോളേജിലൂടെ കളി തുടങ്ങിയ നാസർ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 2015-16 സീസണിൽ ഗോവൻ ക്ലബ് വാസ്കോ എഫ്‌സിക്ക് വേണ്ടി സൈൻ ചെയ്ത താരത്തെ കഴിഞ്ഞ സീസണിൽ തന്നെ ഗോകുലം ടീമിൽ എത്തിച്ചിരുന്നു എങ്കിലും പരിക്ക് മൂലം പുറത്തിരിക്കുകയായിരുന്നു. ഈ സീസണിന് മുന്നോടിയായി നടന്ന AWES കപ്പിൽ മികച്ച പ്രകടനമായിരുന്നു നാസർ ഗോകുലം കേരളയ്ക്ക് വേണ്ടി പുറത്തെടുത്തത്.

19കാരനായ ക്രിസ്റ്റ്യൻ സബ ഈ സീസണിന്റെ തുടക്കം മുതൽ ടീമിന്റെ കൂടെ ഉണ്ടായിരുന്നു. മഞ്ചേരിയിൽ റിസർവ് ടീമിന്റെ കൂടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് ഈ ഗാനിയൻ താരത്തിന് ഫസ്റ്റ് ടീമിലേക്ക് വഴി തുറന്നത്. ഇരു വിങ്ങുകളിലും കളിക്കാനുള്ള കഴിവാണ് സബയെ വ്യത്യസ്തനാക്കുന്നത്.

Advertisement