ഗിഫ്റ്റ് റൈഖാൻ ഇനി ഐസാളിന്റെ പരിശീലകൻ

- Advertisement -

കഴിഞ്ഞ ഐലീഗ് സീസണിലെ എറ്റവും മികച്ച പരിശീലകൻ എന്ന വിലയിരുത്തപ്പെട്ട നെറോക്കയുടെ പരിശീലകൻ ഗിഫ്റ്റ് റൈഖാൻ ഇനി ഐസാളിനെ നയിക്കും. ഒരു വർഷത്തെ കരാറിലാണ് മുൻ ഐലീഗ് ചാമ്പ്യന്മാർ ഗിഫ്റ്റിനെ പരിശീലകനായി എത്തിച്ചിരിക്കുന്നത്. കഴിഞ്ഞ ഐലീഗ് സീസണിലെ മോശം പ്രകടനവും ഏഷ്യയിലെ മോശം പ്രകടനവും കാരണം രണ്ട് പരിശീലകരെയാണ് ഐസാൾ കഴിഞ്ഞ സീസണിൽ പുറത്താക്കിയത്.

നെറോകയ്ക്ക് ഐലീഗിൽ മികച്ച ഒന്നാം സീസണാണ് ഗിഫ്റ്റ് റൈഖാൻ സമ്മാനിച്ചത്. ആദ്യ സീസണിൽ തന്നെ ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാൻ നെറോകയ്ക്കായി. അവസാന‌ ദിവസം വരെ‌ ലീഗ് കിരീടപോരാട്ടം കൊണ്ടുപോകാനും നെറോകയ്ക്ക് കഴിഞ്ഞ തവണ ആയിരുന്നു. 2015 മുതൽ നെറോകയുടെ പരിശീലകനാണ് ഗിഫ്റ്റ്.

മുമ്പ് പൂനെ എഫ് സി, ചർച്ചിൽ ബ്രദേഴ്സ്, വാസ്കോ ഗോവ, ഇന്ത്യൻ ബാങ്ക് തുടങ്ങി മികച്ച ക്ലബുകൾക്കായി കളിച്ചിട്ടുമുണ്ട് ഗിഫ്റ്റ് റൈഖാൻ എന്ന മണിപ്പൂരുകാരൻ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement