ഗിഫ്റ്റ് റൈഖാൻ ഐസാളിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞു

ഐസാളിന്റെ പരിശീലകൻ ഗിഫ്റ്റ് റൈഖാൻ തന്റെ പരിശീലക സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം ഇന്ത്യൻ ആരോസിനോട് കൂടെ ഐസാൾ പരാജയപ്പെട്ടതോടെ ക്ലബ് വിടാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഈ സീസൺ തുടക്കത്തിൽ ഐസാളിന്റെ പരിശീലക ചുമതലയേറ്റെടുത്ത് റൈഖാന് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ആയിരുന്നില്ല. ലീഗിൽ ഇപ്പോൾ പത്താം സ്ഥാനത്താണ് ഐസാൾ ഉള്ളത്.

ലീഗിൽ 11 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ രണ്ട് ജയങ്ങൾ മാത്രമെ ഐസാളിന് ഉള്ളൂ. കഴിഞ്ഞ ഐലീഗ് സീസണിലെ നേരോകയുടെ പരിശീലകൻ ആയിരുന്നു ഗിഫ്റ്റ് റൈഖാൻ. ഐ ലീഗിലെ ആദ്യ സീസണിൽ തന്നെ നെറോക്കയെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ റൈഖാന് ആയിരുന്നു. 2015 മുതൽ നെറോകയുടെ പരിശീലകനായിരുന്നു ഗിഫ്റ്റ്.

മുമ്പ് പൂനെ എഫ് സി, ചർച്ചിൽ ബ്രദേഴ്സ്, വാസ്കോ ഗോവ, ഇന്ത്യൻ ബാങ്ക് തുടങ്ങി മികച്ച ക്ലബുകൾക്കായി കളിച്ചിട്ടുമുണ്ട് ഗിഫ്റ്റ് റൈഖാൻ എന്ന മണിപ്പൂരുകാരൻ.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് വനിതകൾ പറക്കുന്നു, 9 ഗോൾ ജയം
Next articleതുടർ വിജയങ്ങളിൽ റെക്കോർഡ് ഇടാൻ സബാൻ കോട്ടക്കൽ ഇന്ന് ഫ്രണ്ട്സ് മമ്പാടിന് എതിരെ