Site icon Fanport

ഗിഫ്റ്റ് റൈഖാൻ ഇനി ഗോകുലം കേരളയുടെ ടെക്നിക്കൽ ഡയറക്ടർ

മുൻ ഐസാൾ പരിശീലകനായ ഗിഫ്റ്റ് റൈഖാൻ ഗോകുലം കേരള എഫ് സിയുടെ ടെക്നിക്കൽ ഡയറക്ടറായി ചുമതലയേറ്റു. അഭ്യൂഹങ്ങൾ പോലെ പരിശീലകനായി അല്ല ഗിഫ്റ്റ് റൈഖാൻ ഗോകുലം കേരള എഫ് സിയിൽ എത്തുന്നത്. നേരത്തെ ഗിഫ്റ്റ് റൈഖാനുമായി ഗോകുലം നടത്തിയ ചർച്ചകൾ അദ്ദേഹത്തെ ബിനോ ജോർജ്ജിന് പകരം പരിശീലകനായി എത്തിക്കും എന്ന നിരീക്ഷണത്തിൽ എത്തിച്ചിരുന്നു. എന്നാൽ പരിശീലകനായി ബിനോ ജോർജ്ജ് തന്നെ തുടരും.

ഐസാളിന്റെ പരിശീലകൻ ആയിരുന്ന്യ് ഗിഫ്റ്റ് റൈഖാൻ തന്റെ പരിശീലക സ്ഥാനം കഴിഞ്ഞ ആഴ്ചയാണ് രാജിവെച്ചത്. ഈ സീസൺ തുടക്കത്തിൽ ഐസാളിന്റെ പരിശീലക ചുമതലയേറ്റെടുത്ത് റൈഖാന് പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാൻ ആയിരുന്നില്ല. ലീഗിൽ പത്താം സ്ഥാനത്ത് ഐസാൾ ആയപ്പോൾ ക്ലബ് വിടാൻ റൈഖാൻ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ഐലീഗ് സീസണിലെ നേരോകയുടെ പരിശീലകൻ ആയിരുന്നു ഗിഫ്റ്റ് റൈഖാൻ. ഐ ലീഗിലെ ആദ്യ സീസണിൽ തന്നെ നെറോക്കയെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ റൈഖാന് ആയിരുന്നു. 2015 മുതൽ നെറോകയുടെ പരിശീലകനായിരുന്നു ഗിഫ്റ്റ്.

മുമ്പ് പൂനെ എഫ് സി, ചർച്ചിൽ ബ്രദേഴ്സ്, വാസ്കോ ഗോവ, ഇന്ത്യൻ ബാങ്ക് തുടങ്ങി മികച്ച ക്ലബുകൾക്കായി കളിച്ചിട്ടുമുണ്ട് ഗിഫ്റ്റ് റൈഖാൻ എന്ന മണിപ്പൂരുകാരൻ.

Exit mobile version