ഗോകുലത്തിൽ നിന്ന് ഞെട്ടിക്കുന്ന വാർത്ത, അന്റോണിയോ ജർമ്മൻ ക്ലബ് വിട്ടു

- Advertisement -

കേരള ഫുട്ബോൾ ആരാധകർ ആഗ്രഹിക്കാത്ത ഒരു വാർത്തയാണ് ഗോകുലം കേരള എഫ് സി ക്യാമ്പിൽ നിന്ന് വരുന്നത്. ഗോകുലം കേരള എഫ് സിയുടെ സ്റ്റാർ ഫോർവേഡ് അന്റോണിയോ ജർമ്മൻ ക്ലബുമായി പിരിഞ്ഞിരിക്കുകയാണ്. തന്റെ ഇൻസ്റ്റാഗ്രാമിലൂടെ അന്റോണിയോ ജർമ്മൻ തന്നെയാണ് താൻ ക്ലബ് വിടുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചത്. എല്ലാം നല്ലതായി ഗോകുലത്തിൽ നടക്കുമ്പോഴാണ് ഈ വാർത്ത വരുന്നത്.

തനിക്ക് ഇവിടെ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നു എന്നും താൻ പല കാര്യങ്ങളിലും പ്രയാസമുണ്ടായെന്നും ജർമ്മൻ പറഞ്ഞു. എന്നാൽ താൻ ആരെയും പരസ്യമായി കുറ്റം പറയാൻ ഇല്ലാ എന്നും ഇന്ത്യ വിടുകയാണെന്നു ജർമ്മൻ പറഞ്ഞു. മുമ്പ് കേരള ബ്ലാസ്റ്റേഴ്സിനായി കളിച്ചിട്ടുള്ള ജർമ്മൻ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഗോകുലം കേരള എഫ് സിയിലൂടെ ഇന്ത്യയിൽ തിരിച്ചെത്തിയത്.

ഗോകുലം കേരള എഫ് സിയിൽ ആദ്യ താളം കണ്ടെത്താൻ കഴിഞ്ഞില്ല എങ്കിലും പതിയെ ജർമ്മൻ ഫോമിലേക്ക് എത്തി വരുകയായിരുന്നു. രണ്ട് ഗോളുകൾ ഗോകുലത്തിനായി ജർമ്മൻ നേടിയിട്ടുണ്ട്. ജർമ്മന്റെ പ്രതികരണം മാത്രമെ ഇതുവരെ ഔദ്യോഗികമായി വന്നിട്ടുള്ളൂ. ജർമ്മൻ ക്ലബ് വിട്ടതിനെ പറ്റി ഔദ്യോഗികമായി ഗോകുലം കേരള ഉടൻ പ്രതികരിക്കുമെന്നാണ് കരുതുന്നത്.

Advertisement