ചാമ്പ്യൻസ് ലീഗും ഐ ലീഗും ഇന്നുമുതൽ ഫ്രീ ആയി കാണാം

- Advertisement -

ഇന്നു മുതൽ സ്ട്രീമിംഗ് ലിങ്കു തേടി അലയുകയോ എച്ച് ഡി ചാനലുകൾ ഇല്ലാത്തതിൽ സങ്കടപ്പെടുകയോ വേണ്ട. യൂറോപ്പിന്റെ ചാമ്പ്യൻസ് ലീഗും ഇന്ത്യയുടെ സ്വന്തം ഐ ലീഗും ഒക്കെ ഇന്നു മുതൽ ലൈവായി ഫ്രീ ആയി ഇ എസ് പി എൻ വെബ്സൈറ്റു വഴി ഇന്ത്യയിലുള്ളവർക്ക് കാണാം. espn.in എന്നതാണ് വെബ് അഡ്രസ്സ്. ഈ സൗകര്യം വഴി കൂടുതൽ ഫുട്ബോൾ പ്രേമികളിലേക്ക് മത്സരം എത്തിക്കുകയാണ് ഇ എസ് പി എന്നിന്റെ ലക്ഷ്യം.

ഇപ്പോൾ ടെൻ നെറ്റ്‌വർക്കാണ് ഐ ലീഗും ചാമ്പ്യൻസ് ലീഗും ഇന്ത്യയിൽ സംപ്രേക്ഷണം ചെയ്യുന്നത്. സോണി നെറ്റ്‌വർക്കും ടെനും ഒരു നെറ്റ്‌വർക്കായി മാറാൻ തീരുമാനമായിരുന്നു. സോണിൽ ലൈവ് വഴി ലൈവ് സ്ട്രീമിംഗ് പരീക്ഷണാടിസ്ഥാനത്തിൽ സോണി നെറ്റ്‌വർക്ക് ഇതിനു മുമ്പേ പരീക്ഷിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് പ്രേക്ഷകരെക്കാൾ ലൈവ് സ്ട്രീമിംഗ് ഗുണകരമാവുക ഐ ലീഗ് ആരാധകർക്കാകും. കൂടുതൽ പ്രേക്ഷകരിലേക്ക് ഐലീഗ് എത്താനുൻ ഇ എസ് പി എന്നിന്റെ ഈ തീരുമാനം ഉപകരിച്ചേക്കാം.

Advertisement