
ഡിസംബര്‍ 4നു ഐലീഗിലെ തങ്ങളുടെ ഹോം മത്സരത്തില്‍ ആരാധകര്‍ക്ക് സൗജന്യ ടിക്കറ്റുമായി ഗോകുലം കേരള എഫ്സി. വിദ്യാര്‍ത്ഥികള്‍ക്കാണ് ഗോകുലം സൗജന്യ ഓഫര്‍ നല്‍കിയിരിക്കുന്നത്. സൗജന്യ ടിക്കറ്റ് വേണ്ടവര്‍ തങ്ങളുടെ സ്കൂള്‍/കോളേജ് ഐഡി കാര്‍ഡുമായി ഡിസംബര്‍ 4നു കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തില്‍ എത്തേണ്ടതാണ്. ചെന്നൈ സിറ്റി എഫ്സിയുമായാണ് ഗോകുലത്തിന്റെ ആദ്യ ഹോം മത്സരം.
ഗാലറി എന്ട്രന്സിലേക്കാണ് സൗജന്യ ടിക്കറ്റുകള്‍ നല്‍കുന്നത്. തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് ഗോകുലം കേരള എഫ്സി ഈ വിവരം അറിയിച്ചത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial