ടിക്കറ്റ് വേണ്ട, ഫുട്ബോൾ പ്രേമികളെ സ്റ്റേഡിയത്തിലേക്ക് സ്വാഗതം ചെയ്ത് ഗോകുലം

- Advertisement -

ഇന്ന് നടക്കുന്ന ഗോകുലം എഫ് സിയുടെ ഹോം മത്സരത്തിന് സൗജന്യ പ്രവേശനം പ്രഖ്യാപിച്ച് ഗോകുലം എഫ് സി. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് നെറോക എഫ് സിക്കെതിരെ ആണ് ഗോകുലത്തിന്റെ രണ്ടാം ഐ ലീഗ് മത്സരം. ഉച്ചയ്ക്ക് രണ്ട് മണി ആയതുകൊണ്ട് തന്നെ ആരാധകർ ഇന്ന് കളിക്കെത്താൻ മടിക്കുമെന്ന് വിലയിരുത്തൽ ഉണ്ടായിരുന്നു. എന്നാൽ അതിനെ മറികടന്ന് ഫുട്ബോൾ ആരാധകരെ സ്റ്റേഡിയത്തിലേക്ക് എത്തിച്ച് മത്സരം ആഘോഷമാക്കാൻ ആണ് ഗോകുലം ഇത്തരമൊരു നടപടി എടുത്തത്.

സീസണിൽ സ്റ്റേഡിയത്തിൽ എല്ലാവർക്കും പ്രവേശനം സൗജന്യമാക്കുന്ന ആദ്യ ക്ലബാകും ഗോകുലം. ആദ്യ മത്സരത്തിൽ ഇരുപത്തി അയ്യായിരത്തിൽ അധികം ആൾക്കാർ കളി കാണാൻ കോഴിക്കോട് സ്റ്റേഡിയത്തിൽ എത്തിയിരുന്നു. ആദ്യ മത്സരത്തിൽ തന്നെ വിദ്യാർത്ഥികൾക്ക് സൗജന്യ പ്രവേശനം ക്ലബ് നൽകിയിരുന്നു.

ഗോകുലം കേരള എഫ് സി ആദ്യ ജയവും ലക്ഷ്യം വെച്ചാണ് ഇന്ന് ഇറങ്ങുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement