
ഇന്ത്യൻ ഫുട്ബോൾ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന കൊൽക്കത്ത ഡെർബി ഇന്ന് അരങ്ങേറും. കൊൽക്കത്തയിലെ YBK സ്റ്റേഡിയത്തിൽ ഇന്ത്യൻ ഫുട്ബോളിലെ വമ്പന്മാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഏറ്റുമുട്ടുമ്പോൾ എന്നത്തേയും പോലെ ഇന്നും പൊടിപാറുമെന്നുറപ്പാണ്.
ലീഗിലെ ആദ്യ മത്സരത്തിൽ സമനില വഴങ്ങിയാണ് ഇരു ടീമുകളും ഡർബിക് എത്തുന്നത്. മിനേർവക്കെതിരെ ആദ്യ പകുതിയിൽ നോർദേയുടെ ഗോളിൽ മുന്നിൽ എത്തിയ ബഗാൻ അവസാനം സമനില വഴങ്ങുകയായിരുന്നു. ഈസ്റ്റ് ബംഗാളിന്റെയും സ്ഥിതി മറ്റൊന്നല്ല, ഖാലിദ് ജാമിലിന്റെ കീഴിൽ ഇറങ്ങിയ ഈസ്റ്റ് ബംഗാൾ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഐസോളിനോട് രണ്ടു ഗോളിന്റെ ലീഡ് എടുത്ത ശേഷം ആണ് സമനില വഴങ്ങിയത്. വിജയം ഉറപ്പിച്ച ഘട്ടത്തിൽ 96 ആം മിനിറ്റിൽ ആയിരുന്നു ഐസോളിന്റെ സമനില ഗോൾ പിറന്നത്.
സമനില പൂട്ടിൽ നിന്നും രക്ഷപ്പെടാൻ ആയിരിക്കും ഇരു ടീമുകളും ശ്രമിക്കുക. കഴിഞ്ഞ തവണ ഇരു ടീമുകും ഏറ്റു മുട്ടിയപ്പോൾ ഒരു മത്സരം സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ ബഗാൻ വിജയിച്ചു.
പൊടിപാറും പോരാട്ടത്തിൽ ആര് വിജയിക്കും എന്ന് പ്രവചിക്കുക അസാധ്യമാണ്, രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ടീമുകൾ വീണ്ടും കൊമ്പുകോർക്കുമ്പോൾ മികച്ച ഒരു മത്സരം പ്രതീക്ഷിക്കാം. ഇന്ത്യൻ സമയം 2നു ആണ് കിക്കോഫ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial