വീണ്ടും കേരള ബ്ലാസ്റ്റേഴ്സിനെ തകർത്തെറിഞ്ഞ് എഫ് സി കേരള

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ എഫ് സി കേരള ഒരിക്കൽ കൂടെ കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചു. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ പ്രകടനമാണ് എഫ് സി കേരള നടത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയവും എഫ് സി കേരള സ്വന്തമാക്കി. ഇരട്ട ഗോളുകൾ നേടിയ സിറിൽ ആണ് ബ്ലാസ്റ്റേഴ്സിനെ തകർത്തത്.

30, 45 മിനുട്ടുകളിൽ ആയിരുന്നു സിറിലിന്റെ ഗോളുകൾ. രണ്ടാം പകുതിയിൽ ശ്രീകുട്ടനും എഫ് സി കേരളയ്ക്കായി ഗോൾ നേടി. സാമുവൽ ആണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്. ഈ ജയത്തോടെ ആറു മത്സരങ്ങളിൽ 9 പോയന്റുമായി ഗ്രൂപ്പിൽ മൂന്നാമത് നിൽക്കുകയാണ് എഫ് സി കേരള‌. ബെംഗളൂരു യുണൈറ്റഡ് ആണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്താണ്.

Exit mobile version