എഫ് സി കേരള ഐ ലീഗ് ടീമിലേക്ക് ട്രയൽസ്

എഫ് സി കേരള തങ്ങളുടെ അണ്ടർ 18 ടീമിലേക്ക് ട്രയൽസ് നടത്തുന്നു. ഇത്തവണ അണ്ടർ 18 ഐലീഗിൽ പങ്കെടുക്കാനുള്ള താരങ്ങളെ തേടിയാണ് ട്രയൽസ് നടത്തുന്നത്. ഓഗസ്റ്റ് 15,16 തീയതികളിൽ തൃശ്ശൂരിലെ ശ്രീ കേരളവർമ്മ കോളേജ് ഗ്രൗണ്ടിൽ വെച്ചാണ് ട്രയൽസ് നടക്കുക. 01/01/2000നോ അതിനു ശേഷമോ ജനിച്ചവർക്ക് ട്രയൽസിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താല്പര്യമുള്ള ഐ ഡി പ്രൂഫും ഫുട്ബോൾ കിറ്റുമായി രാവിലെ 7.30ന് തന്നെ ഗ്രൗണ്ടിൽ എത്തണം. നൂറു രൂപ രജിസ്ട്രേഷൻ ഫീസും ഉണ്ടാകും.

കൂടുതൽ വിവരങ്ങൾക്ക്; 9544999019, 9446145871, +917356221960

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version