ഐ ലീഗ് രണ്ടാം ഡിവിഷൻ: കേരള ബ്ലാസ്റ്റേഴ്സിനെ എഫ്‌സി കേരള തകർത്തു

- Advertisement -

ഐ ലീഗ് രണ്ടാം ഡിവിഷനിൽ എഫ്‌സി കേരളയ്ക്ക് വമ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ (റിസർവ്‌സ്) ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് എഫ്‌സി കേരള തകർത്തത്. എഫ്‌സി കേരളയ്ക്ക് വേണ്ടി ശ്രേയാസ് ഹാട്രിക് നേടി.

പനമ്പള്ളി സ്‌പോട്‌സ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എഫ്‌സി കേരളയുടെ സമ്പൂർണ ആധിപത്യമാണ് കണ്ടത്. മത്സരത്തിന്റെ 18ആം മിനിറ്റിൽ തന്നെ ജിതിനിലൂടെ എഫ്‌സി കേരള മുന്നിൽ എത്തി. തുടർന്നായിരുന്നു ശ്രേയസിന്റെ ഹാട്രിക് പ്രകടനം. 36, 49, 56 മിനിറ്റുകളിൽ ആണ് ശ്രേയസ് ബ്ലാസ്റ്റേഴ്സ് വല കുലുക്കിയത്. 90ആം മിനിറ്റിൽ ഹാരിസ് കൂടെ ഗോൾ നേടി എഫ്‌സി കേരളയുടെ ഗോൾ പട്ടിക പൂർത്തിയാക്കി. 70ആം മിനിറ്റിൽ ശൈബർലോങ് ആണ് ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോൾ നേടിയത്.

വിജയത്തോടെ ഗ്രൂപ്പ് ബിയിൽ എഫ്‌സി കേരളയാണ് ഒന്നാമത്. 7 മത്സരങ്ങളിൽ നിന്നും 16 പോയിന്റാണ് എഫ്‌സി കേരളക്കുള്ളത്. അതേ സമയം ബ്ലാസ്റ്റേഴ്സ് 12 പോയിന്റുമായി മൂന്നാമതാണ്‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement