ചെന്നൈ സിറ്റിയിൽ നിക്ഷേപവുമായി സ്വിറ്റ്സർലാന്റ് ക്ലബ്ബ് ബാസെൽ എഫ്സി

- Advertisement -

ഇന്ത്യൻ ഫുട്ബോളിലെ നാഴികക്കല്ല് ഇന്ന് പിന്നിട്ടു കഴിഞ്ഞു.
ചെന്നൈ സിറ്റിയിൽ സ്വിറ്റ്സർലാന്റ് ക്ലബ്ബ് ബാസെൽ എഫ്സി നിക്ഷേപം നടത്തി. ക്ലബ്ബിന്റെ 26 ശതമാനം ഓഹരിയാണ് ബാസെൽ സ്വന്തമാക്കിയത്.
ഒരു വിദേശ ക്ലബ് ഒരു ഇന്ത്യൻ ക്ലബിൽ കോടികളുടെ നിക്ഷേപത്തിന് ഒരുങ്ങുന്നത് ഇതാദ്യമായാണ്. ന്യൂ ഡൽഹിയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഈ വിവരം ഔദ്യോഗികമായി സ്ഥിതികരിച്ചത്.

എഐഎഫ്എഫ് അധികൃതരും ഇരു ക്ലബ്ബിന്റെയും അധികൃതരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്വിസ് വമ്പന്മാരായ ബാസെളുമായുള്ള സഹകരണം ഇന്ത്യൻ ഫുട്ബോളിന് ഗുണകരമാണ്. ഇരുപത് തവണ ചാമ്പ്യന്മാരായ വര്ഷങ്ങളുടെ പാരമ്പര്യമുള്ള ക്ലബ്ബുമായി ടെക്ക്നിക്കൽ സഹകരണം ഇന്ത്യൻ ഫുടബോളിനു ഗുണം ചെയ്യും. ഏറെ വൈകാതെ ഒരു യൂത്ത് അക്കാദമി തുടങ്ങാനും ക്ലബിന് പ്ലാനുണ്ട്.

ഇരുപത് തവണ സ്വിസ് ചാമ്പ്യന്മാരായ ബാസെൽ എഫ്‌സി മുഹമ്മദ് സലാ, ഇവാൻ റാക്കിറ്റിച്ച്,ഷാക്കിരി തുടങ്ങിയ ലോകോത്തര താരങ്ങൾ ഉയർന്നു വന്നത് ബാസെൽ എഫ്‌സിയിലൂടെയാണ്. 2016 മുതൽ ഐ ലീഗിൽ കളിക്കുന്ന ചെന്നൈ സിറ്റി എഫ്‌സി ഇത്തവണ കിരീടമുയർത്താൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ്. നിലവിൽ ഐ ലീഗിൽ രണ്ടാം സ്ഥാനത്താണ് ചെന്നൈ സിറ്റി എഫ്‌സി.

 

Advertisement