Site icon Fanport

Fast & Up ഗോകുലം കേരളയുമായുള്ള സഹകരണം തുടരും

ഐ ലീഗ് ചാമ്പ്യന്മാരും ഇന്ത്യൻ വുമൺസ് ലീഗ് ചാമ്പ്യന്മാരുമായ ഗോകുലം കേരള എഫ്‌സി ഇന്ത്യയിലെ പ്രമുഖ കായിക, സജീവ പോഷകാഹാര ബ്രാൻഡായ ഫാസ്റ്റ് ആൻഡ് അപ്പുമായുള്ള സഹകരണം തുടരും. ന്യൂട്രീഷൻ പാർട്ണറായി അവർ ക്ലബുമായി പുതിയ കരാർ ഒപ്പുവെച്ചു. ഇത് നാലാം വർഷമാണ് ക്ലബ്ബിന്റെ ന്യൂട്രീഷ്യൻ ബ്രാൻഡ് ആയി Fast&UP പ്രവർത്തിക്കുന്നത്.

ഇടപാടിന്റെ ഭാഗമായി ഈ സീസണിൽ ഗോകുലത്തിന്റെ പുരുഷ -വനിതാ ടീം കളിക്കാർക്കുള്ള എല്ലാ പോഷക ആവശ്യങ്ങളും ഫാസ്റ്റ് & അപ്പ് നോക്കും. “ഫാസ്റ്റ് & അപ്പുമായി സഹകരിക്കുന്നത് വളരെ മികച്ച കാര്യമായിരുന്നു. കഴിഞ്ഞ സീസണിൽ അവരോടൊപ്പമുള്ള പ്രവർത്തനം മികച്ചതായിരുന്നു, കളിക്കാരും ഞങ്ങളുടെ പരിശീലകരും അവരുടെ ഉൽപന്നങ്ങളിൽ വളരെ സന്തുഷ്ടരായിരുന്നു, അവരുമായി ഒരു മികച്ച സീസൺ ഞങ്ങൾ പ്രതീക്ഷിക്കുന്നു” – ഗോകുലം കേരള എഫ്‌സി പ്രസിഡന്റ് പ്രവീൺ വിസി പറഞ്ഞു

ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ, പ്രിയ പുനിയ, ഇന്ത്യൻ നീന്തൽ താരം ശ്രീഹരി നടരാജ്, ഇന്ത്യയിലെ ഏറ്റവും മികച്ച റാങ്കിംഗ് ഉള്ള ടേബിൾ ടെന്നീസ് താരം സത്യൻ ജ്ഞാനശേഖരൻ, ഫുട്ബോൾ താരം ഇയാൻ ഹ്യൂം എന്നിവരുൾപ്പെടെ നൂറിലധികം കായികതാരങ്ങളുമായി ഫാസ്റ്റ് & അപ്പ് ഇതിനകം സഹകരിക്കുന്നുണ്ട്.

Exit mobile version