കോഴിക്കോടിന്റെ ഫുട്ബോൾ ആരാധകരിൽ പ്രതീക്ഷ എന്ന് ബിനോ ജോർജ്ജ്

ഐ ലീഗ് 11-ാം എഡിഷന്റെ ഔദ്യോഗിക ലോഞ്ച് ഇന്ന് നടന്നു. പത്തു ടീമുകളുടെയും പരിശീലകരും താരങ്ങളും പങ്കെടുത്ത ചടങ്ങിൽ ഡെൽഹിയിൽ വെച്ചായിരുന്നു ലോഞ്ച്. കേരളത്തിന്റെ ഐ ലീഗ് ക്ലബായ ഗോകുലത്തെ പ്രതിനിധീകരിച്ച് പരിശീലകൻ ബിനോ ജോർജ്ജും ടീം ക്യാപ്റ്റൻ സുശാന്ത് മാത്യുവും ചടങ്ങിൽ പങ്കെടുത്തു.

കോഴിക്കോട് തങ്ങൾക്ക് മികച്ച പിന്തുണ ഗ്യാലറിയിൽ ലഭിക്കുമെന്നാണ് കരുതുന്നത് എന്ന് കോച്ച് ബിനോ ജോർജ്ജ് ചടങ്ങിൽ പറഞ്ഞു. മലപ്പുറം വിട്ടു മാറേണ്ടി വന്നത് നിർഭാഗ്യകരമാണെന്നും ബിനോ ജോർജ്ജ് കൂട്ടിച്ചേർത്തു. ഒരുപാട് ഇതിഹാസ താരങ്ങളെ സമ്മാനിച്ച കേരളം ഇനിയും അതാവർത്തിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സുശാന്ത് മാത്യുവും സംസാരിച്ചു.

ഗോകുലത്തെ കൂടാതെ രണ്ടു പുതിയ ടീമുകൾ കൂടെ ഇത്തവണ ഐ ലീഗിന് എത്തുന്നുണ്ട്. മണിപ്പൂർ, ഇംഫാലിൽ നിന്നുള്ള നെരോകാ എഫ്സിയും, ഇന്ത്യൻ യുവതാരങ്ങളെ ചേർത്ത് ഒരുക്കിയ ഇന്ത്യൻ ആരോസും. വിജയികൾക്ക് (1 കോടി), റണ്ണേഴ്സ് അപ്പിൽ (60 ലക്ഷം), മൂന്നാം സ്ഥാനം (40 ലക്ഷം), നാലാം സ്ഥലം (25 ലക്ഷം) എന്നിങ്ങനെയാണ് ഇത്തവയും ഐ ലീഗിലെ സമ്മാന തുക.25നാണ് ലീഗ് ആരംഭിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് രാജിവെച്ചു
Next articleജൈത്രയാത്ര തുടരാൻ സിറ്റി