മോഹൻ ബഗാൻ റിലീസ് ചെയ്ത ക്രോമയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി

വൈരികളായ മോഹൻ ബഗാൻ കഴിഞ്ഞ ആഴ്ച റിലീസ് ചെയ്ത വിദേശ ഫോർവേഡ് ക്രോമയെ ഈസ്റ്റ് ബംഗാൾ സൈൻ ചെയ്യുന്നു. ക്രോമ ട്രയൽസിനായി ഇപ്പോൾ ഈസ്റ്റ് ബംഗാളിനൊപ്പമുണ്ട്‌. കോച്ച് ഖാലിദ് ജമീലിന് ബോധിക്കുകയാണെങ്കിൽ ക്രോമ ഇനി ഈസ്റ്റ് ബംഗാളിന് കളിക്കും.

പ്ലാസയെ റിലീസ് ചെയ്ത ഒഴിവിലാകും ക്രോമ ടീമിനൊപ്പം ചേരുക. ക്രോമയ റിലീസ് ചെയ്തതിൽ നേരത്തെ തന്നെ മോഹൻ ബഗാൻ ആരാധകർക്കിടയിൽ പ്രതിഷേധം ഉണ്ടായിരുന്നു. ഈസ്റ്റ് ബംഗാളിലേക്ക് ക്രോമ എത്തുന്നതോടെ ആ പ്രതിഷേധം ശക്തമാകാൻ സാധ്യത ഉണ്ട്.

ലൈബീരിയക്കാരനായ ക്രോമ മുമ്പ് ഇന്ത്യയിൽ പീർലസ് എഫ് സിക്കും ചർച്ചിൽ ബ്രദേഴ്സിനുമായി കളിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial