Site icon Fanport

എലൈറ്റ് ഐലീഗ്; കേരള ബ്ലാസ്റ്റേഴ്സ് ഒന്നാമത്, സായ് പുറത്ത്

അണ്ടർ 18 ഐലീഗായ എലൈറ്റ് ലീഗിൽ സായ് തിരുവനന്തപുരം അടുത്ത റൗണ്ടിലേക്ക് കടക്കില്ല എന്ന് ഉറപ്പായ. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ സായ് തിരുവനന്തപുരം കേരള ബ്ലാസ്റ്റേഴ്സുമായി സമനിലയിൽ പിരിഞ്ഞു. സായിയുടെ ഗ്രൂപ്പിലെ അവസാന മത്സരമായിരുന്നു ഇത്. ഇരുടീമുകളും 2-2 എന്ന സ്കോറിലാണ് കളി അവസാനിപ്പിച്ചത്. കേരള ബ്ലാസ്റ്റേഴ്സിനായി സുരാഗ് ഛേത്രി, അബ്ദുള്ള എന്നിവരാണ് ഗോളുകൾ നേടിയത്. സായി തിരുവനന്തപുരത്തിനായി ഫവാദും ഗിരീഷ് രാജുവും ഗോൾ നേടി.

നേരത്തെ എം എസ് പിയോടും ഗോകുലം കേരള എഫ് സിയോടുൻ സായ് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പിലെ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ സായിക്ക് 4 പോയന്റ് മാത്രമേ ഉള്ളൂ. ഇന്ന് സമനില നേടിയ കേരള ബ്ലാസ്റ്റേഴ്സ് അഞ്ചു പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമത് എത്തി. കേരള ബ്ലാസ്റ്റേഴ്സിന് ഇനിയും ഒരു മത്സരം ബാക്കിയുണ്ട്. ഗ്രൂപ്പിൽ എം എസ് പി മലപ്പുറത്തിനും അഞ്ചു പോയന്റ് ഉണ്ട്.

Exit mobile version