എലൈറ്റ് ഐ ലീഗ്; എം എസ് പി ഗോകുലം മത്സരം സമനിലയിൽ

അണ്ടർ 18 ഐലീഗായ എലൈറ്റ് ലീഗിൽ എം എസ് പിയും ഗോകുലവും തമ്മിൽ നടന്ന മത്സരം സമനിലയിൽ. ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ 1-1 എന്ന സ്കോറിലാണ് ഇരുടീമുകളും പിരിഞ്ഞത്. ആദ്യ പകുതിയിൽ ഒരു പെനാൾട്ടിയിലൂടെ ഫർദാം ദാരിസ് എം എസ് പിയെ മുന്നിൽ എത്തിച്ചു. പൊരുതി കളിച്ച ഗോകുലം കേരള എഫ് സി രണ്ടാം പകുതിയിൽ അക്ബർ സിദ്ദീഖിലൂടെ സമനിലയും വാങ്ങി. എം എസ് പിക്ക് ഇത് ഗ്രൂപ്പിലെ രണ്ടാം സമനിലയാണ്. നേരത്തെ കേരള ബ്ലാസ്റ്റേഴ്സുമായും എം എസ് പി സമനിലയിൽ പിരിഞ്ഞിരുന്നു.

എം എസ് പിക്ക് മൂന്ന് മത്സരങ്ങളിൽ നിന്നായി അഞ്ചു പോയന്റാണ് ഇപ്പോൾ ഉള്ളത്. രണ്ട് മത്സരങ്ങൾ കളിച്ച ഗോകുലം കേരള എഫ് സിക്ക് നാലു പോയന്റും ഉണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ സായ് തിരുവനന്തപുരം എഫ് സി കേരളയെ നേരിടും.