Site icon Fanport

എലൈറ്റ് ഐ ലീഗ്; ഗോകുലത്തിന് വിജയ തുടക്കം

അണ്ടർ 18 ഐലീഗായ എലൈറ്റ് ലീഗിൽ ഗോകുലം കേരള എഫ് സിക്ക് വിജയ തുടക്കം. കേരള സോണിൽ ഇന്ന് കൊച്ചിയിൽ വെച്ച് നടന്ന മത്സരത്തിൽ അതിശക്തരായ സായ് തിരുവനന്തപുരത്തെ ആണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. ആദ്യ പകുതിയിൽ അബു താഹിർ ആണ് വിജയ ഗോൾ നേടിയത്. മുമ്പ് ഇന്ത്യൻ അണ്ടർ 17 ക്യാമ്പിൽ ഉണ്ടായിരുന്ന താരമാണ് താഹിർ.

ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എം എസ് പി മലപ്പുറത്തെ നേരിടും

Exit mobile version