മിനേർവയ്ക്കെതിരായ മത്സരത്തിന് വിദേശ റഫറി വേണമെന്ന് അപേക്ഷിച്ച് ഈസ്റ്റ് ബംഗാൾ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ ലീഗ് കിരീടം തീരുമാനിക്കപ്പെടും എന്നു കരുതുന്ന മിനേർവ പഞ്ചാബും ഈസ്റ്റ് ബംഗാളും തമ്മിലുള്ള മത്സരത്തിന് വിദേശ റഫറിമാർ വേണമെന്ന് എ ഐ എഫ് എഫിനോട് അപേക്ഷിച്ച് ഈസ്റ്റ് ബംഗാൾ. ഈസ്റ്റ് ബംഗാൾ മാനേജ്മെന്റിലെ കല്യാൺ മജുംദാറാണ് അപേക്ഷയുമായി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് കത്തെഴുതി ഇരിക്കുന്നത്.

ഫെബ്രുവരി 13ന് മിനേർവയുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. തങ്ങൾക്കെതിരെ നിരവധി മോശം റഫറി തീരുമാനങ്ങൾ സീസണിൽ ഉണ്ടായതു കൊണ്ടും ഈ മത്സരം അത്രയ്ക്ക് പ്രാധാന്യമുള്ളതു കൊണ്ടുമാണ് വിദേശത്ത് നിന്ന് റഫറിമാരെ വേണമെന്ന് ആവശ്യപ്പെടുന്നത് എന്ന് ഈസ്റ്റ് ബംഗാൾ മാനേജ്മെന്റ് കത്തിൽ പറയുന്നു. കളി നിരീക്ഷിക്കാൻ എ ഐ എഫ് എഫ് നിരീക്ഷകരെ അയക്കാനും ആവശ്യമുണ്ട്.

മിനേർവ മാനേജർ രഞ്ജിത് ബജാജിന്റെ വാതുവെപ്പ് ആരോപണങ്ങൾ അന്വേഷിക്കണമെന്നും അതിൽ സത്യമില്ലാ എങ്കിൽ ബജാജിനെതിരെ നടപടി എടുക്കണമെന്നും കത്തിൽ പറയുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial