ഈസ്റ്റ് ബംഗാൾ പരിശീലകൻ രാജിവെച്ചു

ഐലീഗിലെ ദയനീയ പ്രകടനങ്ങൾക്ക് പിന്നാലെ ഈസ്റ്റ് ബംഗാൾ പരിശീലകൻ അലെയാണ്ട്രോ മെനെൻഡസ് രാജിവെച്ചു. കഴിഞ്ഞ സീസൺ അവസാനം രണ്ട് വർഷത്തെ പുതിയ കരാറിൽ ഒപ്പുവെച്ച മെനെൻഡസ് ആണ് ഇപ്പോൾ ക്ലബ് വിടുന്നത്. ഗോകുലത്തോടും അതിനു പിന്നാലെ കൊൽക്കത്ത ഡെർബിയിലും മെനെൻഡസിന്റെ ടീം പരാജയപ്പെട്ടിരുന്നു.

കഴിഞ്ഞ സീസൺ തുടക്കത്തിലായിരുന്നു സ്പാനിഷ് പരിശീലകനായ മെനെൻഡ്സ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. ഈസ്റ്റ് ബംഗാളിന്റെ കളി ശൈലി തന്നെ മാറ്റിയ മെനെൻഡസ് ഒരു മികച്ച ടീമായി തന്നെ കൊൽക്കത്ത ജയന്റ് ക്ലബിനെ കഴിഞ്ഞ സീസണിൽ മാറ്റി. ജോബി ജസ്റ്റിനെ പോലുള്ള താരങ്ങളുടെ കഴിവ് തിരിച്ചറിഞ്ഞ പരിശീലകൻ യുവതാരങ്ങൾ കൂടുതൽ അവസരം കൊടുത്തും കയ്യടി നേടിയിരുന്നു. എന്നാൽ ഈ സീസണിൽ എല്ലാം പിഴക്കുകയായിരുന്നു.

മുമ്പ് റയൽ മാഡ്രിഡ് യൂത്ത് ടീമുകളുടെ പരിശീലകനായി പ്രവർത്തിച്ച ആളാണ് മെനെൻഡസ്.

Previous articleരണ്ടാം റൗണ്ടിലേക്ക് മുന്നേറി റൂബ്ലേവ്, പരിക്കേറ്റു പിന്മാറി സോങ
Next articleഇഷാന്ത് ശർമ്മക്ക് പരിക്ക്, ന്യൂസിലാന്റ് പര്യടനം നഷ്ടമാകും