ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് ചർച്ചിൽ ബ്രദേഴ്സ് ഐലീഗിൽ ഒന്നാമത്

ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ തോൽപ്പിച്ച് കൊണ്ട് ചർച്ചിൽ ബ്രദേഴ്സ് ഐലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്തി. ഇന്ന് ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു ചർച്ചിൽ ബ്രദേഴ്സിന്റെ വിജയം. കഴിഞ്ഞ മത്സരത്തിൽ ആരോസിനോട് തോറ്റ ക്ഷീണം ഈ വൻ വിജയത്തോടെ മാറ്റാൻ ചർച്ചിലിനായി. ഗോൾ രഹിതമായി മുന്നേറിയിരുന്ന മത്സരത്തിൽ കളിയുടെ 90ആം മിനുട്ടിൽ ആണ് ചർച്ചിൽ വിജയ ഗോൾ കണ്ടെത്തിയത്.

അവരുടെ വിദേശ സ്ട്രൈക്കർ ആയ പ്ലാസയുടെ വകയായിരുന്നു ഗോൾ. ഈ വിജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് ചർച്ചിൽ ബ്രദേഴ്സിന് ഒമ്പതു പോയന്റായി. എട്ടു പോയന്റുമായി ഈസ്റ്റ് ബംഗാൾ ലീഗിൽ മൂന്നാം സ്ഥാനത്ത് ആണ് ഇപ്പോൾ ഉള്ളത്.

Previous articleമുംബൈ സിറ്റിയെ തോൽപ്പിച്ച് എ ടി കെ കൊൽക്കത്ത ലീഗിൽ ഒന്നാമത്
Next articleലിൻഷാ മണ്ണാർക്കാടിനെ സബാൻ കോട്ടക്കൽ തകർത്തെറിഞ്ഞു