പ്ലാസയെ ഈസ്റ്റ് ബംഗാൾ റിലീസ് ചെയ്യുന്നു

അവസാനം ആരാധകരുടെ ആഗ്രഹം ഈസ്റ്റ് ബംഗാളിൽ നടപ്പാവുകയാണ്. മോശം പ്രകടനം നടത്തി ആരാധകരുടെ ഒക്കെ ഇഷ്ടക്കേടി നേടിയിട്ടും ഖാലിദ് ജമീലിന്റെ വിശ്വാസം നഷ്ടപ്പെടാതെ ടീമിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന സ്ട്രൈക്കർ പ്ലാസയെ റിലീഷ് ചെയ്യാൻ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചു. താരം ഇനി ഈസ്റ്റ് ബംഗാൾ ജേഴ്സി അണിയില്ല.

ഈ സീസണിൽ ഐ ലീഗിൽ തീർത്തു. മങ്ങിയ പ്രകടനം കാഴ്ചവെച്ച പ്ലാസ ആകെ നേടിയത് രണ്ട് ഗോളുകളാണ്. രണ്ടും ദുർബലരായ ചർച്ചിലിനെതിരേയും. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ വരെ പ്ലാസയ്ക്ക് ഫോം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ ഡെർബി കൂടെ തോറ്റതോടെ ടീമിനു വേണ്ടി വലിയ തീരുമാനങ്ങൾ എടുക്കാൻ കോച്ച് ഖാലിദ് ജമീൽ തീരുമാനിക്കുക ആയിരുന്നു.

പ്ലാസയ്ക്ക് പകരം പുതിയ സൈനിംഗ് ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിക്കും മുന്നേ വരും എന്നാണ് കരുതപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleരണ്ട് RTM, ചെന്നൈ നില നിര്‍ത്തുക ആരെ?
Next articleറെനഗേഡ്സ് ബൗളിംഗ് തിരഞ്ഞെടുത്തു