വിജയ വഴിയിൽ തിരിച്ചെത്താൻ ഈസ്റ്റ് ബംഗാൾ ഇന്ന് ഷില്ലോങിനെതിരെ

- Advertisement -

സീസണിന്റെ തുടക്കത്തിലെയേറ്റ തിരിച്ചടികളിൽ നിന്നും തിരിച്ചു കയറാൻ കൊൽക്കത്ത വമ്പന്മാരായ ഈസ്റ്റ് ബംഗാൾ ഇന്ന് ഷില്ലോങ് ലജോങ്ങിനെ നേരിടും. കൊൽക്കത്തയിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം വൈകുന്നേരം 5.30നു ആണ് തുടങ്ങുക.

ആദ്യ മത്സരത്തിൽ ഐസോളിനോട് അപ്രതീക്ഷിത സമനില വഴങ്ങിയ ഈസ്റ്റ് ബംഗാൾ രണ്ടാം മത്സത്തിൽ കൊൽക്കത്ത ഡെർബിയിൽ മോഹൻ ബാഗാനോടും തോൽവി വഴങ്ങിയിരുന്നു. ഐ ലീഗിൽ മുൻ നിരയിൽ എത്താൻ ഖാലിദ് ജാമിലിനും സംഘത്തിനും ഇന്ന് ഷില്ലോങിനെതിരെ വിജയം കഉ ണ്ടേ മതിയാവു. മുൻ താരങ്ങളും ആരാധകരും ഇതിനകം തന്നെ ഖാലിദ് ജമീലിനെതിരെ തിരിഞ്ഞു കഴിഞ്ഞിട്ടുണ്ട്. അത്കൊണ്ട് തന്നെ ഷില്ലോങ്ങിനെതിരെ വിജയം കണ്ടു 3 പോയിന്റ് സ്വന്തമാക്കാനാവും ഖാലിദ് ജാമിൽ എങ്ങനെയും ശ്രമിക്കുക.

സ്റ്റാർ സ്‌ട്രൈക്കർ വില്ലിസ് പ്ലാസയുടെ മോശം ഫോമാണ് ഈസ്റ്റ് ബംഗാളിനെ വലിക്കുന്നത്, കഴിഞ്ഞ രണ്ടു മത്സരങ്ങളില് ധാരാളം അവസരങ്ങൾ വില്ലിസ് പ്ലാസ നഷ്ടമാക്കിയിരുന്നു. മലയാളി താരം സുഹൈർ പരിക്കിന്റെ പിടിയിലായത് ഖാലിദ് ജാമിലിന് തിരിച്ചടിയാണ്. മിഡ്ഫീൽഡിൽ അൽഅംനയും കസുമി യുസയും തന്നെയായിരിക്കും ഉണ്ടാവുക.

മറുവശത്ത് ഷില്ലോങ് ലജോങ് എഫ്‌സി മികച്ച ഫോമിലാണുള്ളത്. ഗോകുലത്തിനെതിരെയും ചർച്ചിലിനെതിരെയും മുഴുവൻ പോയിന്റും സ്വന്തമാക്കി ലീഗ് പട്ടികയിൽ ഒന്നാമതാണ്. തങ്ങളുടെ വിജയം തുടരാൻ ആവും റെഡീം തലങ്ങും അലെൻ ഡറിയും മികച്ച ഫോമിൽ ആണുള്ളത് എന്നത് വർധിപ്പിക്കുന്നു.

ടീമിനൊത്ത പ്രകടനം ഇതുവരെ കാഴ്ചവെക്കാത്ത ഈസ്റ്റ് ബംഗാളിനെ തകർത്തു ഷില്ലോങ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement