കിരീടം വീണ്ടും കയ്യിൽ നിന്ന് കളഞ്ഞ് ഈസ്റ്റ് ബംഗാൾ

നീണ്ട 14 വർഷത്തിനു ശേഷം ലീഗ് കിരീടം ഉയർത്താനുള്ള ഈസ്റ്റ് ബംഗാളിന്റെ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടി. അവസാന രണ്ട് മത്സരങ്ങളിൽ വിജയിച്ചാൽ ഐ ലീഗ് കിരീടം ഉറപ്പിക്കാമായിരുന്ന ഈസ്റ്റ് ബംഗാൾ ഇന്ന് ഷില്ലോങ്ങ് ലജോങ്ങിനെതിരെ സമനില വഴങ്ങി. ലീഡെടുത്തു നിന്ന ശേഷമാണ് 2-2ന്റെ സമനില ഈസ്റ്റ് ബംഗാൾ വഴങ്ങിയത്.

20ആം മിനുട്ടിൽ ഡുഡുവിലൂടെ ലീഡെടുത്ത ഈസ്റ്റ് ബംഗാൾ എന്നാൽ രണ്ടാം പകുതിയിലെ ഷില്ലൊങ്ങ് ലജോങ്ങ് മുന്നേറ്റത്തിൽ തകരുകയായിരുന്നു. 2-1ന് പിറകിൽ പോയ ഈസ്റ്റ് ബംഗാളിനെ വീണ്ടും ഡുഡു രക്ഷിച്ച് സമനില നേടികൊടുക്കുകയായിരുന്നു.

ഒരു മത്സരം മാത്രം ബാക്കി നിൽക്കെ ഈസ്റ്റ് ബംഗാൾ മോഹൻ ബഗാൻ എന്നീ ടീമുകൾ 30പോയന്റിലും മിനേർവ പഞ്ചാബ് 32 പോയന്റിൽ നെറോക 31 പോയന്റിലും നിൽക്കുകയാണ്. ഐ ലീഗ് കിരീടം ഇവരിൽ ആർക്കും അവസാന ദിവസം സ്വന്തമാക്കാം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleകൊറിയന്‍ പര്യടനം, ഇന്ത്യ വനിത ഹോക്കി ടീമിനു ആദ്യ മത്സരത്തില്‍ ജയം
Next articleഓസ്കാറിൽ തിളങ്ങി ‘ഡിയർ ബാസ്‌ക്കറ്റ് ബോൾ’