ഖാലിദ് ജമീലിനെ ഈസ്റ്റ് ബംഗാൾ പുറത്താക്കി

- Advertisement -

ഈസ്റ്റ് ബംഗാളിൽ ഖാലിദ് ജമീലിന്റെ കാലം കഴിഞ്ഞു. ആദ്യ സീസൺ അവസാനിച്ചതോടെ ഖാലിദ് ജമീലുമായി പിരിയാൻ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചിരിക്കുകയാണ്. സുഭാഷ് ബൗമിക് ടെക്നിക്കൽ ഡയറക്ടായി തുടരും. ബൗമിക് വന്നതുമുതൽ ഖാലിദ് ജമീലിന്റെ സ്ഥാനം തെറിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. പുതിയ പരിശീലകൻ വരുന്നതു വരെ ബൗമികിന് തന്നെയാകും ടീമിന്റെ ഉത്തരവാദിത്വം.

അസിസ്റ്റന്റ് കോച്ചായി രാജൻ ചൗധരിയും പുതിയ സീസണിൽ ഈസ്റ്റ് ബംഗാളിൽ ഉണ്ടാകും. പുതിയ പരിശീലകനെ ബൗമിക് തന്നെയാകുൻ തിരഞ്ഞെടുക്കുക. കഴിഞ്ഞ സീസണിൽ ഐസോളിനെ ചാമ്പ്യന്മാരാക്കിയതിനു ശേഷമാണ് ഖാലിദ് ജമീൽ ഈസ്റ്റ് ബംഗാളിലേക്ക് എത്തിയത്. കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കിരീടത്തോടെ തുടങ്ങിയ ഖാലിദ് ജമീലിന് പക്ഷെ ഐലീഗിൽ ഈസ്റ്റ് ബംഗാളിന്റെ കിരീട ദാരിദ്ര്യം അവസാനിപ്പിക്കാൻ ആയില്ല.

ഐ ലീഗിൽ അവസാനം പിറകോട്ട് പോയതും കൊൽക്കത്ത ഡെർബിയിൽ നിറം മങ്ങിയതും ഖാലിദ് ജമീലിന് തിരിച്ചടിയായി. അവസാനം സൂപ്പർ കപ്പിൽ ഫൈനലിൽ പരാജയപ്പെടുകയും ചെയ്തതോടെ ഖാലിദ് ജമീലിനെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement