ഐ എസ് എൽ കൈവിട്ട മൂന്നു താരങ്ങളെ സ്വന്തമാക്കി ഈസ്റ്റ് ബംഗാൾ

- Advertisement -

ഐ എസ് എൽ ഡ്രാഫ്റ്റിൽ ആരും തിരഞ്ഞെടുക്കാതിരുന്ന മൂന്നു താരങ്ങളെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കി. സ്ട്രൈക്കർ ഉത്തം റായി, മധ്യനിര താരം ഗോഡ്വിൻ ഫ്രാങ്കോ, ഗോൾ കീപ്പർ അരൂപ് ദേബ്നാദ് എന്നിവരെയാണ് ഈസ്റ്റ് ബംഗാൾ ഐ ലീഗിനായി എത്തിച്ചിരിക്കുന്നത്. ഇന്നലെ ഡ്രാഫ്റ്റിൽ ഉണ്ടായിരുന്ന അഞ്ചു താരങ്ങളെ മോഹൻ ബഗാനും സ്വന്തമാക്കിയിരുന്നു.

ഗോവക്കാരനായ ഗോഡ്വിൻ ഫ്രാങ്കോ ചർച്ചിൽ ബ്രദേഴ്സ്, ഡെംപോ,ചെന്നെയിൻ എഫ്സി തുടങ്ങി നിരവധി ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഫോർവേഡ് ഉത്തം റായ് ചെന്നെയിൻ എഫ്സിക്ക് വേണ്ടിയും ഡെംപോ ഗോവയ്ക്ക് വേണ്ടിയും കളിച്ച താരമാണ്.

നെരോക എഫ്സിയുടെ ഗോൾകീപ്പർ ആയാണ് അരൂപിനെ അവസാനമായി കണ്ടത്. പൂനെ എഫ്സിയുടേയും മുമ്പ് ഈസ്റ്റ് ബംഗാളിന്റെ തന്നെയും വലകാത്തിട്ടുണ്ട് അരൂപ് ദേബ്നാദ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement