Site icon Fanport

അവസാന നിമിഷ ഗോളിൽ ഈസ്റ്റ് ബംഗാളിന് ജയം, ലീഗിൽ രണ്ടാം സ്ഥാനത്ത്

ഐ ലീഗിൽ ഈസ്റ്റ് ബംഗാൾ റിയൽ കാശ്മീരിനെ പരാജയപ്പെടുത്തി. ഇന്ന് നടന്ന മത്സരത്തിൽ ശ്രീനഗറിൽ വെച്ച് കാശ്മീരിനെ നേരിട്ട ഈസ്റ്റ് ബംഗാൾ അവസാന മിനുട്ട് ഗോളിലാണ് വിജയിച്ചത്. 95ആം മിനുട്ടിൽ ലഭിച്ച പെനാൾട്ടിയാണ് ഈസ്റ്റ് ബംഗാളിനെ രക്ഷിച്ചത്. പെനാൾട്ടിയെടുത്ത വിക്ടർ പെരെസ് പിഴവില്ലാതെ പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

പുതിയ സൈനിങ് അകോസ്റ്റ ഇന്ന് ഈസ്റ്റ് ബംഗാൾ ഡിഫൻസിൽ ഇറങ്ങിയിരുന്നു. അകോസ്റ്റയുടെ സാന്നിദ്ധ്യം നീണ്ട കാലത്തിനു ശേഷം ഈസ്റ്റ് ബംഗാളിന് ഒരു ക്ലീൻ ഷീറ്റ് നൽകി. ഈ വിജയം ഈസ്റ്റ് ബംഗാളിനെ 23 പോയന്റിൽ എത്തിച്ചു. രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ ഇപ്പോൾ. റിയൽ കാശ്മീർ നാലാം സ്ഥാനത്തേക്ക് താഴ്ന്നു.

Exit mobile version