അവസാന മിനുട്ടിൽ ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ച് നെറോക

- Advertisement -

ഐ ലീഗിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന ഈസ്റ്റ് ബംഗാളിന് നെറോകയുടെ സമനില കെണി. മത്സരത്തിന്റെ  സിംഹ ഭാഗവും ലീഡ് നേടിയെങ്കിലും മത്സരത്തിൽ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ നെറോക സമനില പിടിക്കുകയായിരുന്നു. മത്സരത്തിൽ മികച്ച തുടക്കമാണ് ഈസ്റ്റ് ബംഗാളിന് ലഭിച്ചത്.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടി ഈസ്റ്റ് ബംഗാൾ നെറോകയെ പിന്നിലാക്കി.  മികച്ചൊരു ഗോളിലൂടെ കാസ്റ്റുമി യുസയാണ് ഈസ്റ്റ് ബംഗാളിന് ലീഡ് നേടി കൊടുത്തത്.  ജാപ്പനീസ് താരത്തെ പ്രതിരോധിക്കാൻ നെറോക കളിക്കാർ മടി കാണിച്ചപ്പോൾ മികച്ചൊരു ഫിനിഷിലൂടെ യുസ ഗോൾ  നേടുകയായിരുന്നു.  യുസയുടെ സീസണിലെ നാലാമത്തെ ഗോളായിരുന്നു ഇത്.

തുടർന്ന്  രണ്ടാം പകുതിയിൽ നെറോക കൂടുതൽ ആക്രമണം അഴിച്ചുവിട്ടെങ്കിലും തുടക്കത്തിൽ ഗോൾ നേടാൻ അവർക്കായില്ല. തുടർന്നാണ് മത്സരത്തിന്റെ അവസാന മിനുറ്റിൽ ഒരു മികച്ച ഫിനിഷിലൂടെ ബോസ്‌നിയൻ താരം ടർകോവിച്ച് നെറോകക്ക് സമനില നേടി കൊടുത്തത്. മത്സരത്തിൽ ഗോൾ നേടാൻ നിരവധി അവസരങ്ങൾ ഈസ്റ്റ് ബംഗാളിന് ലഭിച്ചെങ്കിലും മത്സരത്തിൽ ആധിപത്യം നേടാൻ വേണ്ട രണ്ടാമത്തെ ഗോൾ നേടാൻകഴിയാതെ പോയത് അവർക്ക് തിരിച്ചടിയായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement