
ഈസ്റ്റ് ബംഗാളും കിങ്ഫിഷറുമായുള്ള സ്പോൺസർഷിപ്പ് കരാർ അവസാനിപ്പിച്ചു. വർഷങ്ങളായി ഈസ്റ്റ് ബംഗാളിന്റെ പ്രധാന സ്പോൺസറായിരുന്ന വിജയ് മല്യയുടെ കിങ്ഫിഷർ ഇത്തവണ മുതൽ കരാർ തുക വെട്ടിചുരുക്കാൻ തീരുമാനിച്ചതാണ് കരാർ അവസാനിപ്പിക്കാൻ കാരണം.
3.5 കോടി കരാർ തുകയിൽ 1.5 കോടി കുറയ്ക്കാനായിരുന്നു കിങ്ഫിഷറിന്റെ തീരുമാനം. 2 കോടി മാത്രമെ ഇനി അങ്ങോട്ട് ക്ലബിന് തരാൻ പറ്റൂ എന്ന തീരുമാനത്തിനോട് ഈസ്റ്റ് ബംഗാൾ മാനേജ്മെന്റിന് യോചിക്കാനായില്ല. ഇതിനെ തുടർന്ന് കരാർ അവസാനിപ്പിക്കാൻ ഈസ്റ്റ് ബംഗാൾ തീരുമാനിക്കുകയായിരുന്നു. താമസിയാതെ പുതിയ സ്പോൺസറെ ലഭിക്കുമെന്നും അതിനെ കുറിച്ചുള്ള വിവരങ്ങൾ ഉടൻ മാധ്യമങ്ങളെ അറിയിക്കാമെന്നും ഈസ്റ്റ് ബംഗാൾ മാനേജ്മെന്റ് അറിയിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial