ചെന്നൈ സിറ്റിക്കെതിരെ ഏഴ് ഗോൾ അടിച്ച് ഈസ്റ്റ് ബംഗാൾ, ഡുഡുവിന് നാലു ഗോൾ

- Advertisement -

നിർണായക മത്സരത്തിൽ ചെന്നൈ സിറ്റിയെ നിലം തൊടാൻ വിടാതെ ഈസ്റ്റ് ബംഗാളിന് ജയം. ചെന്നൈയെ ഒന്നിനെതിരെ ഏഴു ഗോളുകൾക്കാണ് ഖാലിദ് ജമീലിന്റെ ടീം തകർത്തത്. ഏഴിൽ നാലു ഗോളുകളും ഡുഡുവിന്റെ ബൂട്ടിൽ നിന്നായിരുന്നു.

20ആം മിനുട്ടിൽ അൽ ആമ്നയാണ് ഈസ്റ്റ് ബംഗാളിന്റെ ഗോൾ വേട്ട തുടങ്ങിയത്. പിന്നീട് ചെന്നൈ സിറ്റിയുടെ ഒരു ഓൺ ഗോൾ ലീഡ് ഇരട്ടിയാക്കി. 32ആം മിനുട്ടിലാണ് ഡുഡു സ്കോറിംഗ് തുടങ്ങിയത്. 49,56,61 എന്നീ മിനുട്ടുകളിലും വല കുലുക്കികൊണ്ട് ഡുഡു മത്സരം ഈസ്റ്റ് ബംഗാാളിന്റെ വരുതിയിലാക്കി. ഫെർണാണ്ടസ് ആണ് ഈസ്റ്റ് ബംഗാളിന്റെ ഏഴാം ഗോൾ നേടിയത്.

മലയാളി താരം മഷൂറാണ് ചെന്നൈയുടെ ആശ്വാസം ഗോൾ നേടിയത്. ജയത്തോടെ ഈസ്റ്റ് ബംഗാൾ 29 പോയന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഒരു മത്സരം കുറവ് കളിച്ച മിനേർവയ്ക്കും 29 പോയന്റ് ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement